മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക എന്ന് സ്നേഹത്തോടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ നടൻ മമ്മൂട്ടി. 1971 ൽ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്. പിന്നീട് സിനിമാ ലോകം അടക്കി വാഴുന്ന താരമായി മമ്മൂട്ടി മാറി.
കണ്ണടച്ച് തുറക്കം പോലെയായിരുന്നു ശേഷമുള്ള താരത്തിന്റെ വളർച്ച. നടൻ എന്നതിൽ നിന്ന് മെഗാസ്റ്റാർ എന്ന പദവിയിലേയ്ക്ക് താരം നടന്ന് കയറിയത് പ്രേക്ഷകരിലും അത്ഭുതം സൃഷ്ടിച്ചന്നു കൂടിയായിരുന്നു. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹവും കഠിന പ്രയത്നവുമാണ് പൊടുന്നനെയുള്ള വളർച്ചയ്ക്ക് പിന്നിലെ രഹസ്യവും.
സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയത്. അങ്ങനെയൊരാൾ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരമായതിന് പിന്നിൽ ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥ തന്നെയുണ്ട്. അതിനെല്ലാത്തിനും ഇടയിൽ തന്നെ മുന്നോട്ട് നയിച്ചത് അഭിനയത്തിനോടുള്ള അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി തന്നെ നേരത്തെ വെളിപ്പെടുത്തിട്ടുണ്ട്. അതേസമയം, ഒരിക്കൽ മമ്മൂട്ടി സംവിധാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നതാണ് രസകരമായൊരു വസ്തുത. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തു കൂടിയായ നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസൻ ആണ് ഒരിക്കൽ മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് മനസ് തുറന്നത്.
കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ മമ്മൂട്ടിക്ക് അഭിനയ മോഹമുണ്ടായിരുന്നു എന്ന് മനസ്സ് തുറന്നത്. ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നാൽക്കവല’യുടെ ഷൂട്ടിങ്ങിന് കുറച്ച് നാൾ മുൻപ് തൊട്ടേ അഭിനയത്തിൽ നിന്ന് താൻ പുറത്താകുമോ എന്ന സംശയം മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന് തനിക്ക് തോന്നിയിരുന്നു. ആ സമയത്ത് തൃശ്ശൂരിൽ നിന്നുള്ള വർഗീസ് എന്ന വ്യക്തിയിൽ നിന്ന് മമ്മൂട്ടി സിനിമ സംവിധാനം ചെയ്യാൻ പണം കൈപ്പറ്റിയിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്. വികെ ശ്രീരാമനായിരുന്നു ചിത്രത്തിൻറെ തിരക്കഥ എഴുതിയിരുന്നത്. നിലമ്പൂരിൽ നിന്നുള്ള ആദിവാസികളുടെ കഥയായിരുന്നു മമ്മൂട്ടി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് താൻ കേട്ടിരുന്നതെന്നും ശ്രീനിവാസൻ പറയുന്നുണ്ട്.
ഈ സംഭവത്തിന് കുറച്ച് നാളുകൾക്ക് ശേഷം നാൽക്കവലയുടെ ഷൂട്ടിങ്ങിടക്ക് മമ്മൂട്ടി തന്നോട് ഒരു തിരക്കഥ എഴുതി തരാമോ എന്ന് ചോദിച്ചിരുന്നുവെന്നും ശ്രീനി പറയുന്നു. എംടിയെ കൊണ്ട് ഒരു കഥ എഴുതിച്ച് സംവിധാനം ചെയ്താൽ ക്രെഡിറ്റ് അദ്ദേഹത്തിന് പോകും. നിനക്കാവുമ്പോൽ ആ ക്രെഡിറ്റ് തരേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നതെന്നും ശ്രീനിവാസൻ പറയുന്നുണ്ട്.
ALSO READ- ആദ്യം അബോർഷനായി; വിവാഹമോചനം നടന്നതിന് പിന്നാലെ ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് നടി അനുശ്രീ
അത് നടക്കില്ല, ഞാൻ എഴുതുന്ന കഥയ്ക്ക് എനിക്ക് ക്രെഡിറ്റ് വേണമെന്നു പറഞ്ഞ് ഒഴിഞ്ഞ് മാറി എന്നും ശ്രീനിവാസൻ പറയുന്നു. എന്നാൽ പിന്നീട് മമ്മൂട്ടി തിരക്കുള്ള നടനായി മാറിയെന്നും പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സംവിധാനത്തെക്കുറിച്ച് തങ്ങൾ തമ്മിൽ സംസാരിക്കുന്നത് എന്നും ശ്രീനിവാസൻ പറയുന്നു. അന്ന് അദ്ദേഹത്തോടൊപ്പം കാറിൽ പോകുന്നതിനിടയ്ക്ക് മമ്മൂട്ടി തന്നോട് സിനിമ സംവിധാനം ചെയ്യുന്നതിനെപ്പറ്റി ചോദിച്ചു. സിനിമ എങ്ങനെ ചെയ്യണമെന്നും അതിന്റ ആദ്യം മുതൽ അവസാനം വരെ എങ്ങനെയായിരിക്കണമെന്നും ഒക്കെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ കഥ എന്താമെന്ന് ചോദിച്ചപ്പോൾ കഥ ഇല്ലാന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത് കേട്ട് താൻ ചിരിച്ച് പോയി എന്നാണ് ശ്രീനിവാസൻ പറയുന്നത്.
കൂടാതെ, ഇന്നും മമ്മൂട്ടിയുടെ മനസ്സിൽ ഒരു സംവിധാന മോഹം ഒളിഞ്ഞ് കിടപ്പുണ്ട്. അഭിനയത്തിൽ നിന്ന് പുറത്തായാലും സംവിധാനത്തിൽ പിടിച്ച് നിൽക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാനെന്നും തമാശ രൂപേണ ശ്രീനിവാസൻ കൂട്ടിച്ചേർക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ഇതിന് പിന്നാലെ ഒരുങ്ങുന്ന സിനിമ റോഷാക്ക് ആണ്. പിന്നീട് ക്രിസ്റ്റഫർ, ബിലാൽ എന്നീ ചിത്രങ്ങളും ഏജന്റ് എന്ന തെലുങ്ക് ചിത്രവും അണിയറയിലുണ്ട്.