ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന്റെ അവസാനത്തെ ഇരയായി മാറിയ അഭിമന്യൂവിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
അഭിമന്യൂ മഹാരാജാസ് എന്നറിയപ്പെടാനാഗ്രഹിച്ച പോരാളിയുടെ ജീവിതവും മരണവും വെള്ളിത്തിരയില്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. നവാഗതനായ വിനീഷ് ആരാധ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലാണ് പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചലചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്.
ചിത്രം ആര്‍ എം സി സി എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കൊപ്പം പുതുമുഖങ്ങലും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും സംവിധായകനായ വിനീഷ് ആരാധ്യ തന്നെയാണ്.
അഭിമന്യൂവിന്റെ യഥാര്‍ത്ഥ ജീവിതം തുറന്നുകാണിക്കുന്നതാണ് ഈ സിനിമയെന്നും അഭിമന്യു എന്തായിരുന്നോ, അത് അതേപോലെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വിനീഷ് ആരാധ്യ നേരത്തെ പറഞ്ഞിരുന്നു.
അജയ് ഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. ഇന്ദ്രന്‍സ്, സോന നായര്‍ എന്നിവരെക്കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.