ലോക മുലയൂട്ടൽ വാരത്തിൽ സന്ദേശവുമായി എത്തിയിരിയ്ക്കുകയാണ് നടൻ നകുലിന്റെ ഭാര്യ ശ്രുതി നകുൽ. മകൾ അകിര ജനിച്ച് ഒരു വർഷം തികയുകയാണ്. മുലയൂട്ടലിന്റെ പ്രധാന്യം എത്രത്തോളമാണെന്ന് താൻ പഠിച്ചുവെന്നും ശ്രുതി പോസ്റ്റിലൂടെ പറയുന്നുണ്ട്.
ALSO READ
ശ്രുതിയ്ക്കും മകൾക്കും ഒപ്പം നകുലിനേയും ചിത്രങ്ങളിൽ കാണാം. ഒട്ടേറെ ആളുകളാണ് ഇവർക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.
തമിഴ് സിനിമയായയ ബോയ്‌സിലൂടെയാണ് നകുൽ അഭിനയ രംഗത്തെത്തിയത്. നടി ദേവയാനിയുടെ സഹോദരനാണ് നകുൽ.ബോയ്‌സ്, മാസിലാമണി, വല്ലിനം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രിയ താരമായി മാറിയ നടനാണ് നകുൽ.
നകുലിനും ടെലിവിഷൻ അവതാരകയും ഷെഫുമായ ശ്രുതിക്കും പെൺകുഞ്ഞ് പിറന്നത് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. വാട്ടർ ബെർത്തിലൂടെയുള്ള കുഞ്ഞിന്റെ ജനനം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം തങ്ങൾ മാതാപിതാക്കളായതിന്റെ ഓർമ്മ പുതിക്കി വാട്ടർ ബെർത്തിലൂടെ കുഞ്ഞിന് ജൻമം നൽകുന്ന വീഡിയോ ശ്രുതി സോഷ്യൽമീഡിയയിൽപങ്കു വച്ചിരുന്നു.
കുഞ്ഞ് അകിരയുടെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവക്കാറുണ്ട്. അക്കീരയ്ക്ക് ഒരു വർഷം തികഞ്ഞപ്പോൾ, ഞാൻ അവൾക്ക് മുലയൂട്ടുന്ന ഒരു വർഷം മുഴുവൻ പൂർത്തിയാക്കി. ഒരു യാത്രയുടെ തീവ്രമായ, മനോഹരമായ റോളർ കോസ്റ്റർ. മുലയൂട്ടലിനെക്കുറിച്ച് ഈ ഒരു വർഷം എന്നെ പഠിപ്പിച്ച ചില കാര്യങ്ങൾ ഇതാ, ആകസ്മികമായി ഇത് പോസ്റ്റ് ചെയ്യുകയാണ് എന്നും ശ്രുതി കുറിച്ചും.
ALSO READ
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി
എപ്പോഴും തനിയ്ക്ക പിന്നിൽ ഉള്ളതിന് നകുലിനോട് നന്ദിയും പറയുന്നുണ്ട്. കുട്ടികൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യവും, അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നെല്ലാം കുറിപ്പിൽ ശ്രുതി സൂചിപ്പിയ്ക്കുന്നുണ്ട്.