മരണം വരെ ഞാന്‍ അദ്ദേഹത്തെ വെറുക്കില്ല, അദ്ദേഹത്തിന് നല്ലത് മാത്രം ഉണ്ടാവണം എന്നാണ് ആഗ്രഹം ; അഭയ

558

പാട്ടിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് അഭയാ ഹിരണ്‍മഴി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഇടയ്ക്കിടെ വിമര്‍ശനവും നേരിടേണ്ടി വരാറുണ്ട്. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി നീണ്ടകാലത്തെ പ്രണയത്തിലായിരുന്നു അഭയ. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. രണ്ടുപേരും ഇതുവരെ പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതിനുശേഷം ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലാവുകയും ചെയ്തു. അതേസമയം ഇപ്പോള്‍ സിംഗിള്‍ ആണ് അഭയാ.

Advertisements

താന്‍ ഒരിക്കലും പ്രണയിച്ച ആളെ വെറുക്കില്ല എന്നാണ് ഇപ്പോള്‍ അഭയാ പറയുന്നത്. അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം സംസാരിക്കുന്നതിനിടെയാണ് തന്റെ ഇക്കഴിഞ്ഞ പ്രണയത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

വിവാഹം കഴിച്ചില്ലെങ്കിലും അതിനോട് അടുത്തുനിന്ന ഒരു ബന്ധത്തിലാണ് ഞാന്‍ ജീവിച്ചു കൊണ്ടിരുന്നത്, ഒരു ഒപ്പിന്റെ വ്യത്യാസമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ തീര്‍ത്തും ഒരു ഹൗസ് വൈഫ് തന്നെയായിരുന്നു. പിന്നെ എന്തുകൊണ്ട് ആ ബന്ധം ഇല്ലാതായി എന്ന് ചോദിച്ചാല്‍ , അതിനു കാരണം ഉണ്ട്. സ്‌നേഹമുള്ള പോലെ വെറുപ്പും ഉണ്ടാകാം , എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുകയാണ്.

എന്നാല്‍ ഞാന്‍ മരിക്കുന്നിടത്തോളം കാലം പ്രണയിച്ച ആളോട് എനിക്ക് ദേഷ്യം തോന്നില്ല , അദ്ദേഹത്തിന് നല്ലതുമാത്രം ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് അതാണ് തന്റെ മനസ്സിലെ പ്രണയമെന്നും അഭയ പറഞ്ഞു.

also read
ഒരേ വസ്ത്രം ആയതുകൊണ്ട് അവര്‍ എന്നോട് മാറ്റാന്‍ ആവശ്യപ്പെട്ടു; അഭിമുഖത്തിനിടെ തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് ദിവ്യ ദര്‍ശിനി
ലിവിങ് റിലേഷനില്‍ നിന്നും ഇറങ്ങി വരുമ്പോഴും തന്റെ ജീവിതത്തെ കുറിച്ച് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും അഭയ പറഞ്ഞു. ഞാന്‍ മിടുക്കിയാണ്. എനിക്ക് ഇത്രയൊക്കെ കഴിവുകള്‍ ഉണ്ടെന്ന കാര്യത്തില്‍ ഞാന്‍ കോണ്‍ഫിഡന്റ് ആണ്. അതുകൊണ്ടുതന്നെ എന്റെ പാര്‍ട്ണര്‍ എന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടാലും, വീട്ടുകാര്‍ ഇറക്കിവിട്ടാലും ഞാന്‍ ജീവിക്കുമെന്ന് എനിക്ക് നന്നായിട്ട് അറിയാം താരം പറഞ്ഞു.

Advertisement