മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമഴി. സൂപ്പർ ഹിറ്റ് ചിത്രം മലൈക്കോട്ടെ വാലിബനിലും ഈ താരം പാടിയിട്ടുണ്ട്. കരിയറിൽ മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു എങ്കിലും വ്യക്തി ജീവിതത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട് അഭയ. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധവും വേർപിരിയലും എല്ലാം വലിയ വാർത്തയായിരുന്നു.
ആ ബ്രേക്കപ്പിന് ശേഷം നിരവധി തവണ ഗോപി സുന്ദറിനെ കുറിച്ച് അഭയ പൊതുവേദിയിൽ വച്ച് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ആ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു ഗായിക. എന്നാൽ എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് മാത്രം താരം വെളിപ്പെടുത്തിയില്ല.
അതേസമയം ഇങ്ങനെ ഒരു ബന്ധം തുടങ്ങുമ്പോൾ തന്നെ അഭയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു ഇതിനോട്. പിന്നീട് അവരും മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു.
അഭിമുഖത്തിനിടെ സ്വന്തമായി കോസ്റ്റിയൂം ഡിസൈൻ ചെയ്ത് ധരിക്കുന്നതിനെ പറ്റിയും അഭയ സംസാരിച്ചിരുന്നു. ‘ചെറിയ പ്രായം മുതൽ കൈയ്യില്ലാത്ത ഉടുപ്പും ഷോർട്ടുസുമൊക്കെയാണ് ഞാൻ ധരിച്ചിരുന്നത്. അതൊക്കെ കാണുമ്പോൾ അമ്മയ്ക്ക് നെഞ്ചിടിപ്പ് ഉണ്ടാവുമായിരുന്നു. ഇപ്പോഴും അങ്ങനെ പറയൂം. കൈയ്യും കാലുമൊക്കെ ഉള്ള വസ്ത്രമാണോ അഭിമുഖത്തിന് വരുമ്പോൾ ധരിക്കുന്നതെന്ന് അമ്മ ചോദിച്ചിരുന്നെന്ന്’, അഭയ പറയുന്നു.