ആരാധകരുടെ പ്രിയങ്കരിയാണ് ഗായികയും മോഡലുമായ അഭയാ ഹിരൺമഴി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് അഭയ. സംഗീതസംവിധായകൻ ഗോപി സുന്ദറുമായി 14 വർഷത്തെ ലിവിംഗ് ടുഗതർ റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷം തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ് താരം.
ഒന്നിനു മുന്നിലും തളർന്നു നിൽക്കാതെ തന്റെ കരിയറിനു പ്രാധാന്യം കൊടുത്തുകൊണ്ടാണ് അഭയ ഇപ്പോൽ മുന്നോട്ട് പോകുന്നത്. എന്നാൽ നിരവധി വിമർശനം അഭയക്ക് നേരെ വന്നെങ്കിലും ഒരിക്കൽപോലും ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി അഭയ സംസാരിച്ചിട്ടില്ല. അഭയയുമായി വേർപിരിഞ്ഞ ശേഷം ഗോപി സുന്ദർ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു.
ഇപ്പോഴിതാ അഭയ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഞായറാഴ്ച ഒഴിവ് ദിവസമായതിനാൽ വീട്ടിൽ കിടിലൻ ഒരു മട്ടൻ കറി അഭയ ഉണ്ടാക്കി. അതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്. അതേസമയം കുക്കിങ് വീഡിയോ പൊതുവെ പങ്കുവെക്കാത്ത താരം ഇപ്പോൾ ഇത് പങ്കുവെച്ചപ്പോൾ നിമിഷന്നേരം കൊണ്ട് ഇത് ചർച്ചയായി മാറി.
അമൃതയും ഗോപി സുന്ദറും പ്രണയം തുടങ്ങിയ സമയത്ത് വിമർശനങ്ങൾക്കുള്ള മറുപടിയായി പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കിട്ടിരുന്നു, ആ സംഭവം കോർത്തിണക്കി കൊണ്ടുള്ള കമന്റാണ് ഇതിന് താഴെ വരുന്നത്.
also read
എന്റെ ജീവിതം തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റേത് പോലെ, പക്ഷേ എത്ര വൈകിയാലും വീട്ടിലേക്ക് തിരിച്ചെത്തും, ധ്യാന്‍ ശ്രീനിവാസന്
അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി ഇതാണോ ഇപ്പോൾ ട്രെൻഡ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യങ്ങൾ.