2014ൽ സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് വന്ന താരമാണ് അഭയ ഹിരൺമയി. തുടർന്ന് അഭയ പാടിയ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഹൃദയത്തിലേറ്റാൻ തുടങ്ങി. സംഗീതം ഔപചാരികമായി പോലും പഠിക്കാത്ത താരമാണ് അഭയ, പക്ഷേ പില്ക്കാലത്ത് താരം പാടിയ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.
ഗോപി സുന്ദറുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ് അഭയ. സോഷ്യൽ മീഡിയയിലൂടെ താരം പുതിയ വിശേഷങ്ങൾ പങ്കിടുന്നത് പതിവാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്ക് താത്പര്യവുമില്ലെന്ന് പറഞ്ഞ് താരം പങ്കിട്ട പോസ്റ്റ് വൈറലായിരുന്നു.
ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. പതിവുപോലെ അഭയ പങ്കിട്ട ഈ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുതെന്നാണ് അഭയ ഇപ്പോൾ പുതിയ പോസ്റ്റ് പങ്കിട്ട് കൊണ്ട് പറഞ്ഞിരിക്കുന്നത്. ഇത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ALSO READ- അടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ് , ഒപ്പം തന്റെ പുതിയ ഫോട്ടോയും
നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.
അതേസമയം മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തിൽ പുറത്തു വന്നവ ഓരോന്നും.
മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. നിലവിൽ ഗായിക അമൃത സുരേഷിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു ഗോപി സുന്ദർ.
ഈ പ്രണയം ഗോപി സുന്ദറും അമൃതയും ആണ് തുറന്നു പറഞ്ഞത്. എന്നാൽ അഭയയും ആയി പിരിഞ്ഞതിന്റെ കാരണം ഗോപി സുന്ദർ ഇതുവരെ പറഞ്ഞിട്ടില്ല.