സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്മയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു.
അഭയ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞത് സംഗീത സംവിധായകന് ഗോപി സുന്ദറുമൊത്തുള്ള ലിവിംഗ് ടുഗെതറിനിടെയായിരുന്നു. തങ്ങളുടെ ലിവിംഗ് ടുഗെതര്‍ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവര്‍ഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്മയിയുടെ ഒരു അഭിമുഖം നേരത്തെ വൈറലായിരുന്നു.
ഗോപി സുന്ദര്‍ പിന്നണി ഗായിക അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭയ ഹിരണ്മയിയുടെ വീഡിയോയും പ്രതികരണങ്ങളും വൈറലായത്. അഭയ പങ്കുവെച്ച പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അഭയ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് അതുപോലെ ശ്രദ്ധിക്കപ്പെടുന്നത്.
വൈകാരികമായ കുറിപ്പാണ് അഭയ ഹിരണ്മയി പങ്കുവെച്ചിരിക്കുന്നത്. വേദനകളില്‍ ചേര്‍ന്നു നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും അഭയ ഹിരണ്മയി നന്ദി പറയുകയാണ്. ഇത്തരത്തിലാണ് കുറിപ്പ് അഭയ പങ്കുവെച്ചിരിക്കുന്നത്. മുറിവുകള്‍ ഉണങ്ങിയെന്നും താന്‍ എന്ന തേനീച്ച ഇപ്പോള്‍ ചിത്രശലഭമായി മാറിയെന്നുമാണ് അഭയ പറയുന്നത്
അഭയ ഹിരണ്മയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഈ ചിത്രം പോലെ ഫില്‍ട്ടര്‍ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം. എന്റെ പ്രിയപ്പെട്ടവരില്‍ പലരോടും അവരുടെ പേരുകള്‍ ഉപയോഗിച്ച് എനിക്കു നന്ദി പറയണം. പക്ഷേ അത് ഇപ്പോള്‍ വേണ്ട. മുന്‍വിധിയില്ലാതെ, ചോദ്യങ്ങളില്ലാതെ എന്നെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിയ ആ മനുഷ്യര്‍! എന്റെ നെറ്റിയില്‍ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാന്‍ ഇവിടെയുണ്ടെന്നു പറഞ്ഞവരോട്. എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്.’
‘ഇതാണ് നിങ്ങള്‍ക്കുള്ള ആ ചിത്രം. മുറിവുകള്‍ ഉണങ്ങുന്നു. കഠിനമായി ഞാന്‍ അധ്വാനിക്കുന്നുണ്ട്. ദിനം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകള്‍ വയ്ക്കുന്നു. 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു’.
അതേസമയം, അഭയ ഹിരണ്മയിയുടെ കുറിപ്പിന് ഏറെ പിന്തുണയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് അഭയയുടെ കുറിപ്പിന് പ്രതികരണങ്ങള്‍ നല്‍കുന്നത്. ഗായികയോട് ഇനിയും ശക്തയായി തന്നെ മുന്നോട്ടു പോകണമെന്നും ആരാധകര്‍ പറയുന്നു.