സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്മയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു.
അഭയ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞത് സംഗീത സംവിധായകന് ഗോപി സുന്ദറുമൊത്തുള്ള ലിവിംഗ് ടുഗെതറിനിടെയായിരുന്നു. തങ്ങളുടെ ലിവിംഗ് ടുഗെതര്‍ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവര്‍ഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്മയിയുടെ ഒരു അഭിമുഖം നേരത്തെ വൈറലായിരുന്നു.
ഗോപി സുന്ദര്‍ പിന്നണി ഗായിക അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭയ ഹിരണ്മയിയുടെ വീഡിയോയും പ്രതികരണങ്ങളും വൈറലായത്. അഭയ പങ്കുവെച്ച പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഭയ.
അഭയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അഭയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. അച്ഛനെക്കുറിച്ചാണ് അഭയ സ്റ്റോറിയില്‍ പറയുന്നത്. ഒരു വാച്ചിന്റെ ചിത്രമാണ് അഭയ പങ്കുവെച്ചത്.
Also Read: ഇനി സിനിമ ചെയ്യില്ല, ആരാധകരെ വിഷമത്തിലാഴ്ത്തുന്ന തീരുമാനവുമായി അജിത്ത്
താന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ സമ്മാനിച്ചതാണ് വാച്ചെന്നും അദ്ദേഹം വിശേഷദിവസങ്ങളിലെല്ലാം ഇത് ധരിക്കാറുണ്ടായിരുന്നുവെന്നും ഇന്ന് താന്‍ അദ്ദേഹത്തിന്റെതായി കൂടെകൂട്ടിയ ഒരോയൊരു വസ്തു ഇതാണെന്നും അഭയ പറയുന്നു.