നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം.
ഈ അടുത്ത് അഭയയുടെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞതിനുശേഷം ആണ് അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു , എന്നാല്‍ പിന്നീട് ഇവര്‍ പിരിയാന്‍ തീരുമാനിച്ചു. ഇതിന്റെ കാരണം രണ്ടുപേരും പറഞ്ഞില്ല. ഇതിനുശേഷമാണ് അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്.
എന്നാല്‍ അപ്പോഴും അഭയ സിംഗിള്‍ ലൈഫ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്. ഇപ്പോഴിതാ അഭയ ആ തീരുമാനം മാറ്റിയോ എന്നതാണ് പ്രേക്ഷകരുടെ സംശയം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അഭയുടെ പുതിയ പോസ്റ്റ് തന്നെയാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കിയത് .
Also readമഞ്ജുവിന്റെ അമ്മയും ലക്ഷ്മിയും ഇന്നും സുഹൃത്തുക്കളാണ്; ഭാര്യക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് അനൂപ്
പൂമ്പാറ്റയെന്ന ക്യാപ്ഷനോടെയാണ് അഭയ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഒരാളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഹാപ്പിനസ്, ട്രാവലര്‍, ലവ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ആരാണ് ഇയാള്‍, മുഖം കാണിക്കാത്തതെന്താണെന്നായിരുന്നു കമന്റുകള്‍.
അതേസമയം ആരാധകര്‍ ഏറെയുള്ള ഗായികയാണ് അഭയാ ഹിരണ്‍ മഴി. ഈ താരം ആലപിച്ച ഗാനങ്ങളെല്ലാം ഹിറ്റാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയാ തന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ആരാധകരെ അറിയിക്കാറുണ്ട്.