മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറും വിവാഹിതരായ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പും കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ച് കൊണ്ടായിരുന്നു ഇരുവരും തങ്ങള്‍ പ്രണയിത്തിലാണെന്ന് ഒന്നിച്ചുളള ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഗോപി സുന്ദര്‍ അമൃതയെ മാറോട് ചേര്‍ത്ത് പിടിച്ച് എടുത്ത ഒരു സെല്‍ഫി ചിത്രമായിരുന്നു ഇത്. പിന്നാലെ ഇരുവരുടേയും വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് കൃത്യമായി കാര്യം മനസ്സിലായില്ല. ഇതേ ചിത്രം അമൃതയുടെ സഹോദരി അഭിരാമി സുരേഷും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. പിന്നീട് ഇരുവര്‍ക്കും ആശംസയുമായി പ്രേക്ഷകര്‍ രംഗത്ത് എത്തി.
അമൃതയുടേയും ഗോപിസുന്ദറിന്റേയും പുതിയ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ എല്ലാവരുടേയും കണ്ണുകള്‍ ഗായിക അഭയ ഹിരണ്‍മയിയ്ക്ക് നേരെയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരുവരും ഒന്നിച്ച് ജീവിക്കുകയാണ്. പങ്കാളിയെന്ന് പരിചയപ്പെടുത്തി കൊണ്ട് അഭയയുമായി ഗോപി സുന്ദര്‍ പൊതുവവേദികളിലും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറും ഉണ്ടായിരുന്നു.
ഹാപ്പി കപ്പിള്‍സ് എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. പെട്ടെന്ന് താരങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നാണ് ആരാധകര്‍ തിരക്കുന്നത്. ഗോപി സുന്ദറിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും അഭയയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കേണ്ടി വന്നിരുന്നു. അമൃതയുമായുള്ള സംഗീത സംവിധായകന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെയും അഭയ ഹിരണ്‍മയിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇവരുടെ പഴയ ചിത്രങ്ങള്‍ ടാഗ് ചെയ്തും പരിഹസിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുമാണ് അഭയക്ക് എതിരെ സൈബര്‍ ആ ക്ര മ ണം നടന്നത്. എന്നാല്‍ തുടക്കത്തില്‍ താരം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അതേ സമയം ഈ കമന്റുകള്‍ സൗഹൃദഘങ്ങളെ മുറുപ്പെടുത്താന്‍ തുടങ്ങിയതോടെ മൗനം വെടിഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു.
ഈ കഴിഞ്ഞ മെയ് 23 ന് ആയിരുന്നു അഭയയുടെ 33ാം പിറന്നാള്‍. സുഹൃത്തുക്കളോടൊപ്പമായിരുന്നു ആഘോഷിച്ചത്. ഈ ചിത്രങ്ങള്‍ പ്രിയഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് ചുവടെ ഗോപി സുന്ദറിനെ ചോദിച്ചു കൊണ്ടും ആണ്‍ സുഹൃത്തുക്കളെ മോശമായ വ്യഖ്യാനിച്ചു കൊണ്ടുമുളള കന്റുകളും വന്നു.
ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി അഭയ ഹിരണ്‍മയി എത്തിയത്. സുഹൃത്തുക്കളോട് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അഭയ മറുപടി നല്‍കിയത്. ഇതില്‍ പ്രേക്ഷകരുടെ എല്ലാ ചോദ്യത്തിനുമുള്ള മറുപടിയുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത് എന്നാണ് താരം പറഞ്ഞത്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ അഭയ പങ്കുവെച്ച വണ്‍മിനുട്ട് വീഡിയോയാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. പ്രകാശ് അലക്‌സിനൊപ്പം പങ്കുവെച്ച വീഡിയോയില്‍ ഗെറ്റപ്പിലും തികച്ചും വ്യത്യസ്തമായാണ് അഭയ പ്രത്യക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ മാമ എന്ന് പേരിട്ട വീഡിയോയുടെ രണ്ടാമത്തെ വേര്‍ഷന്‍ ആണ് വൈറലാകുന്നത്.
അഭയ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് സ്‌കൂട്ടര് മാമ വണ്മിനുട്ട് വീഡിയോയുടെ അടുത്ത പതിപ്പെന്ന ക്യാപ്ഷനോടെയാണ്. സ്റ്റുഡിയോയില്‍ നിന്നും പാടുന്നതും വേറിട്ട ലുക്കില്‍ പാട്ടിനൊപ്പമായി ചുവടുവെക്കുകയും ചെയ്യുന്ന അഭയയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്.
വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. സയനോര ഫിലിപ്പും സാന്ദ്ര തോമസുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുമായെത്തിയത്. അഭയയുടെ സഹോദരിയായ വരദയും സ്‌നേഹം അറിയിച്ചിരുന്നു. വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.