ബ്രൈഡൽ ലുക്കിൽ പ്രിയ ഗായിക അഭയ ഹിരൺമയി; ഇത് സ്വപ്ന സാഫല്യമെന്ന്; സന്തോഷവാർത്തയുമായി താരം

71

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അഭയ ഹിരൺമയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തിൽ ജനിച്ചുവളർന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു.

അഭയ ഏറെ വാർത്തകളിൽ നിറഞ്ഞത് സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിനിടെയായിരുന്നു. തങ്ങളുടെ ലിവിങ് ടുഗദർ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവർഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതർ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറയാൻ അഭയ മടിച്ചിരുന്നില്ല.

Advertisements

തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടതെന്ന് അഭയ പതന്നെയാണ് വെളിപ്പെടുത്തിയിരുന്നു. ഗോപി സുന്ദറുമായി 12 വയസ്സിന്റെ വ്യത്യാസമാണ് അഭയയ്ക്കുണ്ടായിരുന്നത്. ഈയടുത്ത് വഴിപിരിഞ്ഞ ഇരുവരും പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരുന്നില്ല. പത്ത് വർഷത്തോളം നീണ്ട ലിവിങ് ടുഗെദർ ബന്ധമാണ് തകർന്നത്. ഇപ്പോള് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ് ഇരുവരുടേയും പ്രണയം സോഷ്യൽമീഡിയ ആഘോഷിക്കുമ്പോൾ തന്റെതായ തിരക്കുകളിലാണ് അഭയയും.

ALSO READ- ചിരിച്ച് ഉല്ലസിച്ച് നിറവയറിൽ ആലിയ ഭട്ട്, ചേർത്തു പിടിച്ച് കൊഞ്ചിച്ച് രൺബീർ; നിമിഷനേരം കൊണ്ട് വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവ് ആണ് അഭയ. തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം താരം പങ്കു വെക്കാറുണ്ട്. തന്റെ പല ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെക്കാനും താരത്തിന് മടിയുണ്ടാകാറില്ല. സാരിയിൽ സുന്ദരിയായി നിൽക്കുന്ന അഭയയുടെ ഫോട്ടോകൾ ഇതിനിടെ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇ്‌പോൾ അതീവസുന്ദരിയായി നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അഭയയുടെ വീഡിയോയും ഫോട്ടോകളുമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. പട്ടുസാരി അണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചാർത്തി വധുവായി അണിഞ്ഞൊരുങ്ങുന്ന ഒരു വീഡിയോ ആണിത്.

ALSO READ- ആഡംബര ജീവിതത്തോട് താൽപ്പര്യമില്ല, വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ ഹാപ്പി: നടി ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

മേക്കപ്പ് ആർടിസ്റ്റ് സൗമ്യ ശാമയാണ് താരത്തെ അണിയിച്ചൊരുക്കിയത്. ബ്രൈഡൽ ലുക്കിൽ ഫോട്ടോസിനു പോസ് ചെയ്യുന്ന അഭയയെ വിഡിയോയിൽ കാണാം. ഷൂട്ട് ഡേ എന്നായിരുന്നു വീഡിയോക്ക് താഴെ ക്യാപ്ഷൻ കൊടുത്തത്.

വീഡിയോ പൊളിച്ചു, നല്ല സുന്ദരിയായിട്ടുണ്ട്, ഇനി ശരിക്കും വിവാഹമാണോ എന്നൊക്കെയാണ് ആരാധകർ തിരക്കുന്നത്. ഇത് അഭയയുടെ ഗോപി സുന്ദറോടുള്ള ഒരു മധുര പ്രതികാരമാണെന്ന് വരെ കണ്ടെത്തിയിരിക്കുകയാണ് ചിലർ.

Advertisement