തന്റെ 35ാം ജന്മദിനം ആഘോഷിച്ച് അഭയ ഹിരണ്മയി, ആശംസ അറിയിച്ച് താരങ്ങള്‍

31

നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം.

Advertisements

ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ കേക്കുമായി വീട്ടിലെത്തിയ സുഹൃത്തുക്കളെക്കുറിച്ച് ആണ് അഭയ പറയുന്നത്.

അപ്രതീക്ഷിതമായുണ്ടായ ആ നിമിഷത്തെ എക്കാലവും ഓര്‍മിക്കുമെന്ന് അഭയ കുറിച്ചു. നടന്‍ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് പിറന്നാള്‍ മംഗളം നേര്‍ന്നതിന്റെ സന്തോഷവും അഭയ പങ്കുവച്ചു. ജോജുവിനൊപ്പം ഇതുവരെ സമയം ചിലവഴിക്കാനുള്ള അവസരം കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഫോണ്‍ കോളിലൂടെ ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം തനിക്കായി സമയം മാറ്റിവച്ചതില്‍ ഏറെ നന്ദിയുണ്ടെന്ന് അഭയ കുറിച്ചു.

അഭയയുടെ 35ാം ജന്മദിനമാണ് ഇപ്പോള്‍ കഴിഞ്ഞത്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചത്.

 

 

Advertisement