നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്.
അഭയ ഗാനരംഗത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഒത്തിരി സജീവമാണ്. താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ പല വിമര്‍ശനങ്ങളും അഭയ നേരിട്ടിരുന്നു.
എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ പാട്ടും പരിപാടികളുമൊക്കെയായി മുന്നോട്ട് പോവുകയാണ് അഭയ. നടന്‍ കൊച്ചുപ്രേമനുമായി അഭയക്ക് കുടുംബ ബന്ധമുണ്ട്. അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമന്‍. ഇപ്പോഴിതാ കൊച്ചുപ്രേമനെക്കുറിച്ച് അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ അമ്മാവന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടായിരുന്നു അഭയയുടെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റ്. മാമന് അഭിനന്ദനങ്ങള്‍ എന്നും അമ്മാവന്‍ എന്നും കുടുംബത്തിന് അഭിമാനമാണെന്നും അമ്മാവന്റെ വലിയ ആരാധികയാണ് താനെന്നും അഭയ പറയുന്നു.
മരുമകളായ താന്‍ എന്നും അമ്മാവനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അഭയ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് അഭയയുടെ പോസ്റ്റിന് താഴെ കൊച്ചുപ്രേമന് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.
മുമ്പും കൊച്ചുപ്രേമനെക്കുറിച്ച് അഭയ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. അമ്മാവനുമായി താന്‍ വലിയ കൂട്ടാണെന്നും ഒരു ഗിഫ്റ്റ് ബോക്‌സാണ് അമ്മാവന്‍ എന്നും എപ്പോഴും സമ്മാനങ്ങള്‍ കൊണ്ടുതരാറുണ്ടെന്നും അഭയ പറഞ്ഞിരുന്നു