14 വര്‍ഷത്തെ ബന്ധം, ലിവിങ് ടുഗെതറിന് മുമ്പേയുള്ള പരിചയം, ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി

25140

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്‍മയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു.

Advertisements

അഭയ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞത് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള ലിവിംഗ് ടുഗെതറിനിടെയായിരുന്നു. തങ്ങളുടെ ലിവിംഗ് ടുഗെതര്‍ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവര്‍ഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്‍മയിയുടെ ഒരു അഭിമുഖം നേരത്തെ വൈറലായിരുന്നു.

Also Read:ആ നടി പേരെടുത്ത് വിളിച്ചത് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ച് അന്ന് മുരളി ശരിക്കും പൊട്ടിത്തെറിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

ഗോപി സുന്ദര്‍ പിന്നണി ഗായിക അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭയ ഹിരണ്‍മയിയുടെ വീഡിയോയും പ്രതികരണങ്ങളും വൈറലായത്. അഭയ പങ്കുവെച്ച പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഗോപി സുന്ദറുമായി പിരിയാനുള്ള കാരണമൊന്നും അഭിയ വെളിപ്പെടുത്തിയില്ല.

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അഭയ. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നിര്‍ണ്ണായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അഭയ. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അഭയ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ചും അത് വിവാഹത്തിലെത്താതിരുന്നതിനെക്കുറിച്ചും പറഞ്ഞത്.

Also Read; ആ നടി പേരെടുത്ത് വിളിച്ചത് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ച് അന്ന് മുരളി ശരിക്കും പൊട്ടിത്തെറിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

പരിപാടിയുടെ പ്രൊമോയാണ് ഇ്‌പ്പോള്‍ വൈറലാവുന്നത്. ഗോപി സുന്ദറിനൊപ്പം ആറേഴ് വര്‍ഷം ഉണ്ടായിരുന്നില്ലേ എന്ന് എംജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍ പതിനാല് വര്‍ഷം തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നുവെന്ന് അഭയ പറയുന്നു. എന്നിട്ട് എന്തുകൊണ്ട് വിവാഹത്തില്‍ എത്തിയില്ലെന്നും അവതാരകന്‍ ചോദിച്ചു.

എന്നാല്‍ അതിനുള്ള അഭയയുടെ മറുപടി എന്താണെന്ന് വിഡിയോയില്‍ കാണിക്കുന്നില്ല, പകരം പാട്ടുപാടുന്നതാണ് കാണിക്കുന്നത്. ആദ്യമായാണ് അഭയ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിവാഹശേഷം പ്രതികരിക്കുന്നത്.

Advertisement