നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം.
ഈ അടുത്ത് അഭയയുടെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി പിരിഞ്ഞതിനുശേഷം ആണ് അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു , എന്നാല്‍ പിന്നീട് ഇവര്‍ പിരിയാന്‍ തീരുമാനിച്ചു. ഇതിന്റെ കാരണം രണ്ടുപേരും പറഞ്ഞില്ല. ഇതിനുശേഷമാണ് അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്.
എന്നാല്‍ അപ്പോഴും അഭയ സിംഗിള്‍ ലൈഫ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മുന്‍പങ്കാളി ഗോപി സുന്ദറിനെ കുറിച്ചും തുറന്നുസംസാരിക്കുകയാണ് അഭയ. താന്‍ പിന്നണി ഗായികയാവുന്നതിന് മുമ്പ് ഐഎഫ്എഫ്‌കെയില്‍ ആങ്കറായിട്ടുണ്ടെന്നും ഒരു ചാനലിന് വേണ്ടി ഇന്റര്‍വ്യൂവറായിട്ടുണ്ടെന്നും അഭയ പറയുന്നു.
അങ്ങനെയാണ് ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. അത് തന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റായിരുന്നുവെന്നും ഗോപിയുമൊത്തുള്ള ലിവിങ് റിലേഷന്‍ ഷിപ്പ് ഒരു സ്ട്രിഗിള്‍ ആയിരുന്നുവെന്നും താന്‍ പാട്ടുപാടാന്‍ വേണ്ടിയിട്ടല്ല ഗോപിയുടെ അടുത്തേക്ക് പോയതെന്നും അഭയ പറയുന്നു.
താന്‍ ചെയ്തത് വളരെ റെവല്യൂഷണറിയായിട്ടുള്ള ഒരു കാര്യമായിരുന്നു. ഇക്കാര്യം വീട്ടുകാരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാന്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്നും ഗോപി പറഞ്ഞിട്ടാണ് താന്‍ പാട്ടുപാടുന്നതെന്നും എങ്ങനെ പാടണമെന്നൊക്കെ പറഞ്ഞുതന്നിട്ടുള്ളത് അദ്ദേഹമായിരുന്നുവെന്നും അഭയ പറയുന്നു.