അഭയ് ബാബുരാജിന്റെ വധുവായി വിവാഹത്തില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഗ്ലാഡിസ്; മുഴുവന്‍ സമയവും കൂടെ നിന്ന് ബാബുരാജ്; അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

221
courtsey- public domain

മലയാള സിനിമയിലേക്ക് വില്ലനായി ഇ ടി ച്ചു കയറി എത്തി പിന്നീട് കോമേഡിയനായും സഹതാരമായും മികച്ച വേഷങ്ങളില്‍ നിറഞ്ഞാടുന്ന താരമാണ് ബാബുരാജ്. താരത്തിന്റെ മകന്‍ അഭയ് ബാബുരാജ് ഇപ്പോള്‍ വിവാഹിതനായിരിക്കുകയാണ്. ഗ്ലാഡിസാണ് വധു.

താരത്തിന്റെ ആദ്യവിവാഹത്തിലെ മകനാണ് അഭയ്. മുന്‍പത്തെ വിവാഹ ബന്ധത്തില്‍ ബാബുരാജിന് രണ്ടു മുതിര്‍ന്ന ആണ്‍കുട്ടികളാണ് ഉള്ളത്. അഭയ്,അക്ഷയ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

Advertisements

അതേസമയം, താരത്തിന് ഇത്ര മുതിര്‍ന്ന മക്കളുണ്ടെന്നും വാണി വിശ്വനാഥ് താരത്തിന്റെ രണ്ടാം ഭാര്യയാണെന്നും അധികപേര്‍ക്കും അറിവുണ്ടായിരുന്നില്ല. കൂടാതെ ബാബുരാജ് ഇതുവരെ ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണവും ആദ്യ ഭാര്യയെക്കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല.

ALSO READ- പല വഴികള്‍ തേടി; ഡോക്ടര്‍മാരെ ഒരുപാട് കണ്ടു; ഒരു ഫലവുമുണ്ടായില്ല; ഒടുവില്‍ തുണച്ചത് ക്രിസ്തീയ ആരാധന; ബ്രാഹമണ കുടുംബത്തില്‍ പിറന്ന മോഹിനി ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിന് പിന്നില്‍

മകന്റെ വിവാഹത്തിന് ആദ്യാവസാനം വരെ ബാബുരാജ് വേദിയിലും സദസിലുമൊക്കെയായി നിറഞ്ഞാടിയിരുന്നു. എല്ലാ ചടങ്ങുകള്‍ക്കും മുന്‍പില്‍ നിന്ന് കാര്‍മികത്വം വഹിച്ച് പിതാവിന്റെ കടമ നിറവേറ്റിയ ബാബുരാജിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.

അഭയിന്റെ വധുവായി വിവാഹത്തിന് വളരെ സുന്ദരിയായിട്ടാണ് ഗ്ലാഡിസ് എത്തിയത്. വെളുത്ത ഗൗണില്‍ മാലാഖയെ പോലെ ആയിരുന്നു ഗ്ലാഡിസെന്ന് കണ്ടവരാരും പറയും. ഫിഷ് കട്ട് മോഡല്‍ സ്ലീവ്‌ലെസ് ഗൗണിലാണ് വധു എത്തിയത്.

ഓഫ് ക്രീം ഷെയ്ഡുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരനായ അഭയ് അണിഞ്ഞത്. വരനായി അഭയ പള്ളിയിലേയ്ക്ക് എത്തിയപ്പോള്‍ പിതാവിന്റെ കടമകള്‍ നിര്‍വഹിക്കാന്‍ ബാബുരാജും ഒപ്പമുണ്ടായിരുന്നു.

Advertisement