തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ നടനായിരുന്നു അബ്ബാസ്. ഒരു കാലഘട്ടത്തിലെ റൊമാന്റിക് ഹീറോയായി വിലസിയതാരം അടുത്ത സൂപ്പർസ്റ്റാർ ആകുമെന്നാണ് പലരും കരുതിയത്. എന്നാൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് താരം സിനിമയിൽ നിന്ന് വിട്ട് നിന്നു.ലൈംലൈറ്റിൽ നിന്നും പിന്മാറിയ താരം കുടുംബത്തോടൊപ്പം ന്യൂസിലൻഡിലാണ് താമസം.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ കൗമാരപ്രായത്തിൽ ആത്മഹത്യാ ചിന്തകളോട് പോരാടിയതും ചലച്ചിത്രമേഖലയിൽ നിന്ന് അകന്നുനിൽക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അബ്ബാസ് തുറന്ന് പറഞ്ഞിരുന്നു. താൻ അങ്ങേയറ്റം സ്വകാര്യത സൂക്ഷിക്കുന്ന ഒരു വ്യക്തിയാണെന്ന് അബ്ബാസ് പറയുന്നു. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാതിരുന്ന അബ്ബാസ് കോവിഡ് കാലത്താണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ‘
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; കോവിഡ് കാലഘട്ടത്തിൽ ന്യൂസിലാൻഡിൽ താമസിക്കുമ്‌ബോൾ, ആരാധകരുമായി ബന്ധപ്പെടാൻ ഞാൻ സൂം കോളുകൾ ഉപയോഗിച്ചു. ആവശ്യമുള്ളവരെ, പ്രത്യേകിച്ച് ആത്മഹത്യയുടെ വക്കോളം എത്തിയ മാനസികാവസ്ഥയുള്ളവരെ സഹായിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം.’എനിക്ക് ആ വികാരങ്ങളോട് സഹാനുഭൂതിയുണ്ട്. കാരണം ഞാനും അവ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളാണ്.
പൊതുവേ, പുരുഷന്മാർ പലപ്പോഴും കാര്യങ്ങൾ തുറന്നുപറയാൻ പാടുപെടുകയും അവരുടെ വികാരങ്ങളെ അടിച്ചമർത്തുകയും നിശബ്ദമായ കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്യുന്നു. എന്റെ ആരാധകരുമായി ഒരു ബന്ധം സ്ഥാപിച്ച്, അവരുടെ വികാരങ്ങളും അനുഭവങ്ങളും പങ്കിടാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ആഗ്രഹിച്ചു,
‘എന്റെ ആദ്യകാല നേട്ടങ്ങൾ കഴിഞ്ഞപ്പോൾ, പതിയെ എന്റെ ചില സിനിമകൾ പരാജയത്തെ അഭിമുഖീകരിച്ചു തുടങ്ങി, അതെന്നെ സാമ്ബത്തികമായി ക്ഷീണിതനാക്കി, വാടക നൽകാനോ എന്തിന് സിഗരറ്റോ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാൻ കഴിയാതെ വന്നു. തുടക്കത്തിൽ, എന്റെ അഭിമാനം ഒരു ബദൽ തൊഴിൽ തേടുന്നതിൽ നിന്ന് എന്നെ തടഞ്ഞു.സമയം പാഴാക്കി കളയരുത് എന്നാണ് ഞാൻ എന്റെ സുഹൃത്തുക്കളോട് വരെ ഉപദേശിച്ചിട്ടുള്ളത് എന്നാണ് താരം പറഞ്ഞത്.