സംഗീതം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധവും, ബ്രേക്ക് അപ്പും അഭയയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു. പാട്ട് പോലെ തന്നെ അഭയയ്ക്ക് ഇഷ്ടമുള്ള മേഖലയാണ് മോഡലിങ്ങും. അഭയ പങ്ക് വെക്കാറുള്ള ഫോട്ടോസ് എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.
ഇപ്പോഴിതാ തനിക്ക് എതിരെ വന്ന മോശം കമന്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഭയ. ‘സ്ത്രീകൾക്ക് നഗ്നതാ പ്രദർശനം പണം സമ്പാദിക്കാൻ എളുപ്പ മാർഗ്ഗമാണ് . ഒരു ആവറേജ് പാട്ടുക്കാരിയായ ഇവർക്ക് പിടിച്ച് നില്ക്കണമെങ്കിൽ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപ്പിഴപ്പിക്കാൻ ഓരോരോ…എന്നായിരുന്നു അഭയയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.
കമന്റിന് അഭയ കൊടുത്ത മറുപടി ഇങ്ങനെ; സ്ത്രീകൾക്ക് വഴിപ്പിഴക്കാനുള്ള മാർഗ്ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്റെ പാട്ടും, ഡ്രസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ച് വിശകലനം ചെയ്യുകയും അദ്ദേഹം ചെയ്തു. ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമർശിക്കാനുള്ളതാണ്. കേരളത്തിലെയും, ഇവിടെയുള്ള മുഴുവൻ കുട്ടികളുടെയും സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നതാണ് എന്റെ ഒരു ആശ്വാസം.
പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും എന്നാണ് അഭയയുടെ പ്രതികരണം. അതേസമയം അഭയക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ചൊറിഞ്ഞു വാങ്ങി, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യുക. ഓരോരോ മയിലാടും കുറ്റി മദനൻമാർ എന്നിങ്ങനെയാണ് അയാൾക്കെതിരെയുള്ള കമന്റുകൾ.
എന്നാൽ ചിലർ അഭയയെ പ്രതികൂലിച്ചും, കമന്റിട്ടയാളെ അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തൻരെ വർക്കൗട്ട് വീഡിയോ അഭയ പങ്ക് വെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മോഡേൺ വസ്ത്രങ്ങളിലും, ട്രഡീഷണൽ വസ്ത്രങ്ങളിലും സുന്ദരിയായി താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.