വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയായ മലയാള നടിയാണ് അപർണ ബാലമുരളി. മലയാളത്തലും തമിഴിലുമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് അപർണ വേഷമിട്ടിരിക്കുന്നത്. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ ബാലമുരളിയുടെ അരങ്ങേറ്റം.
പക്ഷെ രണ്ടാമത്തെ സിനിമയായ മഹേഷിന്റെ പ്രതികാരം ആണ് അപർണയ്ക്ക് ഹിറ്റ് സമ്മാനിക്കുന്നത്. തുടർന്ന് സൺഡേ ഹോളിഡെ, തൃ്ശ്ശിവപേരൂർ ക്ലിപ്തം, കാമുകി, ബിടെക്, അള്ള് രാമേന്ദ്രൻ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
സൂര്യ നായകനായ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ അപർണയ്ക്ക് സാധിച്ചു. ചിത്രത്തിലെ ബൊമ്മി എന്ന അപർണയുടെ കഥാപാത്രം വലിയ സ്വീകാര്യത നേടിയതായിരുന്നു. അപർണയുടെ പ്രകടനവും കയ്യടി നേടി.
അഭിനേത്രി എന്നത് പോലെ ഗായിക എന്ന നിലയിലും അപർണ കയ്യടി നേടിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങൾ മിണ്ടുമൊരീ, മുത്തശ്ശി ഗദയിലെ തെന്നൽ നിലാവിന്റെ സൺഡേ ഹോളിഡേയിലെ മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ അപർണ പാടിയതാണ്.
സെലിബ്രേറ്റികളെ കുറിച്ച് പ്രത്യേകിച്ച് സിനിമാ താരങ്ങളെ കുറിച്ചുള്ള തെറ്റായ വാർത്തകൾ നൽകുന്നത് സ്ഥിരം സംഭവമാണ്. താരങ്ങളുടെ വ്യാജ മ ര ണ വാർത്തകൾ മുതൽ പ്രണയവും വിവാഹവും വരെ ഇങ്ങനെ കെട്ടിച്ചമക്കാറുണ്ട്. ഇതിന്റെ പേരിൽ പൊറുതി മുട്ടുക ഒന്നും അറിയാത്ത താരങ്ങളായിരിക്കും.
ഇപ്പോഴിതാ സമാനമായൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് അപർണ ബാലമുരളി. അപർണയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അപർണ കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണെന്നുമാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ ഇപ്പോഴിതാ അപർണ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകാണ്. തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാെണന്നാണ് അപർണ തന്നെ അറിയിച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികൾ കേൾക്കുന്നുണ്ട്. ഞാൻ പൂർണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്.
ഞാൻ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാൻ നിരാമയ റിട്രീറ്റ്സിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഒപ്പം പങ്കുവയ്ക്കുന്നത് എന്നായിരുന്നു അപർണയുടെ പ്രതികരണം. ഇതോടെ താരത്തെക്കുറിച്ചുള്ള വാർത്തകളുടെ സത്യം പുറത്ത് വന്നിരിക്കുകയാണ്.
താരത്തിന്റെ ആരാധകർക്ക് ആശ്വാസം പകരുന്നതാണ് ഈ വാക്കുകൾ. ചില ഓൺലൈൻ മാധ്യമങ്ങളിലാണ് അപർണ്ണ ബാലമുരളി ഗുരുതരമായ അവസ്ഥയിലാണെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അപർണ ബാലമുരളിയെ ആശുപത്രിയിൽ ക്കുകയും തുടർന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്നായിരുന്നു വാർത്തകൾ.
ഈ വാർത്തകളാണ് വ്യാജമാണെന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നത്. അതേ സമയം ആടുജീവിതം ആണ് അപർണയുടെ പുതിയ സിനിമ. ഉല, പദ്മിനി, സുന്ദരി ഗാർഡൻസ്, എന്നിവയാണ് മറ്റ് മലയാളം സിനിമകൾ. കാർത്തിയോട് ഒപ്പമുള്ളത് അടക്കം തമിഴ് ചിത്രങ്ങളും അപർണയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.