അവരാരാണ് എന്നോട് അത് ചെയ്യരുത് എന്ന് പറയാൻ ; ആരുടെ മുൻപിലും ഒന്നും അടിയറവ് വയ്ക്കേണ്ട ആവശ്യമില്ല : തുറന്നടിച്ച് വൈക്കം വിജയലക്ഷ്മി

640

എത്ര കേട്ടാലും മതിവരാത്ത വേറിട്ട ശബ്ദത്തിന് ഉടമയാണ് വൈക്കം വിജയലക്ഷ്മി. ഇരുണ്ട ലോകത്ത് നിന്നും വരുന്ന മധുര സംഗീതം. മലയാളത്തിന് പുറമെ ഹിന്ദിയിൽ വരെ എത്തിയ വിജയലക്ഷ്മി പക്ഷെ മനസ്സിൽ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുമത്രെ.

സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ വന്നപ്പോഴാണ് തന്നെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങൾ വിജയ ലക്ഷ്മി വെളിപ്പെടുത്തിയത്. 1981 ഒക്ടോബർ 7, വിജയദശമി ദിനത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന്റെ അമ്മയാണ് എനിക്ക് വിജയലക്ഷ്മി എന്ന് പേരിട്ടത്. ഞങ്ങൾ അഞ്ച് വർഷം ചെന്നൈയിൽ ആയിരുന്നു.

Advertisements

ഒന്നര വയസ്സ് മുതൽ പാടുമായിരുന്നു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഞ്ച് വയസ്സിൽ കേരളത്തിൽ തിരിച്ചെത്തി. പിന്നീട് കാസറ്റുകൾ എല്ലാം കേട്ടാണ് പാട്ട് പഠിച്ചത്. ആറാം വയസ്സിൽ ദാസേട്ടന് (യേശുദാസ്) ദക്ഷിണ സമർപ്പിച്ചുകൊണ്ട് ഉദയനാപുരം ചാത്തൻകോവിൽ വച്ച് അരങ്ങേറ്റം കുറിച്ചു.

ALSO READ
ശമ്പളമൊക്കെയുണ്ട്, ഇന്ന് സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണ്, സിനിമാക്കാര്‍ക്കും ഇതേപ്പറ്റി അറിയാം, ആരും സമ്മതിച്ച് തരുന്നില്ലെന്ന് മാത്രം, തുറന്നടിച്ച് ഭാവന

പിന്നീട് പാടിയ പാട്ടുകളിലൂടെ പതിനായിരത്തിൽ അധികം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് വിജയലക്ഷ്മി പറയുന്നു. അതിനിടയിൽ ജീവിതത്തിൽ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്നതിനെ കുറിച്ചും വിജയലക്ഷ്മി വാചാലയായി. ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണത്രെ വിജയലക്ഷ്മി. അതിനെ ആരെങ്കിലും വിമർശിച്ചാൽ താൻ പ്രതികരിക്കും എന്നും വിജയലക്ഷ്മി പറയുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം എവിടെയെങ്കിലും പോയി വീട്ടിലെത്തുമ്പോൾ ആദ്യം തിരയുന്നത് അടുക്കളയിൽ കഴിക്കാനും കളിക്കാനും ഉള്ള സാധനങ്ങളാണത്രെ. വാഴയില വെട്ടി തോരനുണ്ടാക്കി കളിക്കുന്നത് തന്റെ ഹോബിയാണെന്ന് ഗായിക പറഞ്ഞു. അതിനെ ആരെങ്കിലും വിമർശിച്ചാൽ അവരുടെ മുൻപിൽ അത് തന്നെ ചെയ്യും. അവരാരാണ് എന്നോട് അത് ചെയ്യരുത് എന്ന് പറയാൻ. ആരുടെ മുൻപിലും അത് അടിയറവ് വയ്ക്കേണ്ട ആവശ്യമില്ലെന്നും വിജയലക്ഷ്മി പറയുന്നുണ്ട്.

ALSO READ
അയാളെടുത്ത് ഞാൻ ഇനി മിണ്ടില്ല, അത് കൊടുക്കുകയുമില്ല, വീണ്ടും മമ്മൂട്ടിയോട് പിണങ്ങിയെന്ന് സുരേഷ് ഗോപി, സംഭവം ഇങ്ങനെ

മിമിക്രി ചെയ്യുന്നതിനെയും വിമർശിക്കുന്നവരുണ്ടത്രെ. അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയും. പക്ഷെ അത് എന്റെ ഇഷ്ടമാണ്, അങ്ങനെ പറയുന്നവർ കാണെ വീണ്ടും ഞാൻ മിമിക്രി ചെയ്യും എന്നും വിജയലക്ഷ്മി പറയുന്നുണ്ട്

 

Advertisement