വേണ്ടത്ര സമയമെടുക്കുക, കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം; ആരതിയുടെ വാക്കുകള്‍, ഇവര്‍ പിരിഞ്ഞോ ?

53

ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹം ആഘോഷിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. റോബിനോട് പ്രണയം തുറന്നു പറഞ്ഞതു മുതലാണ് ആരതി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ അതിനു മുമ്പേ സ്വന്തം ബിസിനസ്സില്‍ കഴിവുതെളിച്ച് കഴിഞ്ഞതാണ് ആരതി.

Advertisements

ആരതിയുടെ റോബിന്റെ ഫോട്ടോ, വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്. എന്നാല്‍ കുറച്ചു ദിവസമായി ഇവര്‍ ഒന്നിച്ചുള്ള വീഡിയോ ഫോട്ടോ ഒന്നും സോഷ്യല്‍ മീഡിയയില്‍ എത്താറില്ല. ഇതോടെ ഇവര്‍ പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ പരന്നു. ഇപ്പോഴിതാ ഇതിനിടെ ആരതി പങ്കുവെച്ച ഒരു സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്.

. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ നിന്നും മാറിയിരിക്കുന്നതിനെക്കുറിച്ചാണ് ആരതി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

മഴ പെയ്യുമ്പോള്‍ പൂമ്പാറ്റ പറക്കാറില്ല. കാരണം മഴത്തുള്ളികള്‍ അതിന്റെ ചിറകുകളെ തകര്‍ക്കും. അതിനാല്‍ അവ കാത്തിരിക്കും. സ്വയം സംരക്ഷിക്കുന്നതാണ്. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം എന്ന വാക്കുകളാണ് ആരതി പങ്കുവച്ചിരിക്കുന്നത്.

Advertisement