വൃത്തികേട് ആര് കാണിച്ചാലും വിലക്കും; മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും ഞങ്ങളുടെ അന്നം മുട്ടിച്ചാല്‍ ഞങ്ങളും അന്നം മുട്ടിക്കും; ശ്രീനാഥ് വിഷയത്തില്‍ സുരേഷ് കുമാര്‍ പറഞ്ഞതിങ്ങനെ

62

നിര്‍മ്മാതാക്കളുടടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്നും വിലക്കിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി മറുപടി പറഞ്ഞു എന്ന പ്രശ്നത്തെ തുടര്‍ന്നാണ് ശ്രീനാഥിനെ താല്‍ക്കാലികമായി സിനിമയില്‍ നിന്നും വിലക്കിയത്. ഇതോടെ ഈ സംഭവത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ, നടനെ വിലക്കിയത് തെറ്റായിപ്പോയി എന്നും, ആരുടേയും അന്നം മുടക്കികൊണ്ടല്ല ശിക്ഷ കൊടുക്കേണ്ടത് എന്നും മെഗാതാരം മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഇതും ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടി പറഞ്ഞതിനോട് കേരളം ഫിലിം ചേമ്പര്‍ പ്രേസിടെന്റും, പ്രശസ്ത നിര്‍മാതാവുമായ സുരേഷ് കുമാര്‍ പ്രതികരണം അറിയിച്ചത്.

Advertisements

മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങള്‍ മുട്ടിക്കുമെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ആരെയെങ്കിലും വിലക്കുന്ന ശീലം ഉള്ളവരല്ല ഞങ്ങളുടേത്. സമയത്തിന് ഷൂട്ടിങ്ങിന് എത്തുന്ന പതിവ് അയാള്‍ക്ക് ഇല്ലായിരുന്നു, പറഞ്ഞു ഉറപ്പിച്ച തുകയില്‍ നിന്നും കൂടുതല്‍ പണം വാങ്ങുന്ന ശീലവും ഉണ്ട്. പല തവണ വാണിങ് കൊടുത്തിട്ടും ഫലം കണ്ടില്ല ശ്രീനാഥിനെ ആ ഒരു സംഭവത്തിന് മാത്രമല്ല വിലക്കിയത്, അയാളെ കുറിച്ച് നിര്‍മാതാക്കള്‍ക്ക് പലര്‍ക്കും പരാതി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു കടുത്ത നടപടി എടുക്കേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.

ALSO READ- ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം, മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്, തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ, റോഷാക്ക് ഇടിവെട്ട് സിനിമയെന്ന് കണ്ടിറങ്ങിയ പ്രേക്ഷകർ

എന്താണ് സംഭവിച്ചത്, അല്ലെങ്കില്‍ ഇങ്ങനെ ഒരു തീരുമാനം ഞങ്ങള്‍ എടുത്തതിന്റെ കാരണം മനസിലാക്കിയതിന് ശേഷം വേണം മമ്മൂട്ടിയെ പോലെ ഉള്ളവര്‍ പ്രതികരിക്കാന്‍. ഇനി ഇതിനോട് മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റു ആര് പരാതി പറഞ്ഞാലും ഒരു ഫലവും ഇല്ല. മമ്മൂട്ടി കാര്യങ്ങള്‍ വ്യക്തമാക്കി മനസിലാക്കാത്തത് കൊണ്ടാകും അങ്ങനെ പ്രതികരിച്ചത്. അങ്ങനെ ഒരു ചോദ്യം വന്നപ്പോള്‍, പരിശോധിച്ച് മറുപടി പറയാം എന്ന് അദ്ദേഹത്തിന് പറയാമായിരുന്നെന്നും മമ്മൂ്ടിയുടെ പ്രതികരണത്തോട് ഞാന്‍ പ്രതികരിച്ചത് അങ്ങനെ ആണെന്നും സുരേഷ് കുമാര്‍ പറയുന്നു.

നിര്‍മാതാക്കള്‍ കാശ് കൊടുത്താലേ തന്റെ വീട്ടിലെ അടുപ്പില്‍ തീ എരിയൂ എന്ന് പറഞ്ഞിരുന്ന സീനിയര്‍ താരങ്ങള്‍ ജീവിച്ചിരുന്ന നാടാണ് ഇത്. നസീര്‍ സര്‍ എല്ലായ്‌പ്പോഴും ഇക്കാര്യം പറയുമായിരുന്നു. സുകുമാരി, ജയഭാരതി തുടങ്ങിയവരും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ലെന്നുമാണ് സുരേഷ് കുമാറിന്റെ വാദം.

ALSO READ- മാസ്‌കും വെച്ച് ഷാളുമിട്ട് ഒരു സാധാരണ കുട്ടിയെ പോലെയാണ് ഞാൻ അവിടെ ചെന്നത്, 25 വയസ്സുള്ള ഒരാൾ ആയിരുന്നു പ്രശ്‌നക്കാരൻ, ഞെട്ടിക്കന്ന ആ സംഭവത്തെ കുറിച്ച് അന്ന രാജൻ

കാശ് മുടക്കി സിനിമ നിര്‍മിക്കുന്ന നിര്‍മാതാക്കള്‍ക്ക് ഒരു വിലയും ഇല്ലാത്ത ഒരു അവസ്ഥയാണ്. ഇന്ന് ഈ കാണുന്ന രീതിയില്‍ സിനിമ മേഖല എത്തി നില്‍ക്കുന്നത് ഒരുപാട് നിര്‍മാതാക്കളുടെ കഷ്ടപ്പാടിന്റെ കൂടെ ഫലമാണ്. ഇപ്പോള്‍ താരങ്ങള്‍ തന്നെ നിര്‍മ്മാതാക്കളായി.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ വേണ്ട നടപടികള്‍ എല്ലാം സ്വീകരിക്കും. പോലീസിനോടൊപ്പം ചേര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Advertisement