അച്ഛനെ കാണുന്നതാണ് അന്ന് എന്നെ വിഷമിപ്പിച്ചത്; അച്ഛന്റെ പ്രശ്‌നം കുടുംബത്തേയും ബാധിച്ചു, തുറന്നു പറച്ചിലുമായി ആമിർഖാൻ

132

ബോളിവുഡിലെ ഖാൻമാരിൽ പ്രശസ്തനാണ് ആമിർഖാൻ. ഇന്ന് കാടികൾ കൈ പറ്റുന്ന താരം സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധാലുവാണ്. നിലവിൽ താരത്തിന്റെ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

ഇപ്പോഴിതാ ഹ്യൂമൻസ് ഓഫ് ഇന്ത്യക്ക് ആമിർഖാൻ നല്കിയ മഅഭിമുഖമാണ് വൈറലാകുന്നത്. പിതാവിന് കഴുത്തറ്റം കടം കയറിയ അവസ്ഥയെക്കുറിച്ചാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

Advertisements
Courtesy: Public Domain

Also Read
വില്ലൻ വേഷങ്ങൾ വേറെ മാതിരി; തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് മക്കൾ സെൽവൻ

ബോളിവുഡിലെ അറിയപ്പെടുന്ന നിർമ്മാതാവാണ് ആമിറിന്റെ പിതാവ് താഹിർ ഹുസൈൻ. എന്നാൽ ആമിറിന്റെ കുട്ടിക്കാലത്ത് വളരെയധികം പ്രശ്‌നങ്ങളിലൂടെയാണ് താരം കടന്ന് പോയത്. ചെറുപ്പത്തിൽ വളരെ അധികം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടതായി വന്നു. സ്‌കൂളിൽ ഫീസ് അടക്കാൻ പോലും ഉള്ള പണമില്ലാത്ത അവസ്ഥ വരെ ഉണ്ടായി എന്നാണ് താരം പറയുന്നത്.

അന്ന് ആമിറിന് പത്ത് വയസ്സാണ് പ്രായം. അന്ന് ഞങ്ങളെ ഏറെ വിഷമിപ്പിച്ചത് പിതാവിനെ കാണുന്നതായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. പിതാവ് നിർമ്മിച്ച പല ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. അന്ന് സിനിമകൾക്കായി അദ്ദേഹം ലക്ഷകണക്കിന് രൂപ ലോണെടുത്തിരുന്നു.

Courtesy: Public Domain

Also Read
ഡിവോഴ്‌സിനായി അയാളെന്നെ നടത്തിച്ചത് 12 വർഷമാണ്, അന്നെനിക്ക് താങ്ങായി നിന്നത് തെരുവിലെ മക്കൾ ; അന്തരിച്ച നടി ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വാറലാകുമ്പോൾ.

പിതാവിന്റെ പ്രശ്‌നം കുടുംബത്തേയും ബാധിച്ചു. കടക്കാർ കുടുംബാംഗങ്ങളെ വിളിക്കാൻ ആരംഭിച്ചു. അന്ന് അവരോട് അവധി പറയുന്നത് കേൾക്കാമായിരുന്നു. കടം വാങ്ങിയവർക്കെല്ലാം പൈസ തിരികെ നല്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കിയിരുന്നു. കടം തീർക്കാനായി വലിയ ലോണുകൾ എടുത്തതായും അദ്ദേഹം പറഞ്ഞു.

അതേസമയം ലാൽ സിങ് ഛദ്ദയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഒടിടിയിൽ മികച്ച് പ്രേക്ഷക പ്രതികരണം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിൽ നിന്ന് നിലവിൽ താത്കാലിക ഇടവേള എടുത്തിരിക്കുകയാണ് താരം.

Advertisement