താന്‍ ഒരു സിനിമക്ക് 175 കോടി രൂപ പ്രതിഫലം എന്തുകൊണ്ട് വാങ്ങുന്നു; ആമിര്‍ ഖാന്റെ വിശദീകരണം

12
Courtesy: Public Domain

മികച്ച സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ആളാണ് ആമിര്‍ ഖാന്‍. ആമിര്‍ ഖാന്‍ ഒരു സിനിമയില്‍ ഉണ്ടെങ്കില്‍ അതിനു മിനിമം ക്വളിറ്റി ഉണ്ടാകും എന്നാണ് ബി ടൗണിലെ വിശ്വാസം. എന്നും വ്യത്യസ്തമായ ചിത്രങ്ങളുമായി എത്താറുള്ളയാള്‍ ആണ് അദ്ദേഹം.

Advertisements

ഇപ്പോള്‍ അദ്ദേഹം ഒരു ചിത്രത്തിന് 175 കോടി രൂപ പ്രതിഫലം എന്തിനു വാങ്ങി എന്നത് വിശദീകരിക്കുകയാണ്. ഇങ്ങനെ ഒരു വാര്‍ത്ത വന്നതിനു ശേഷം കുറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരെ വന്നിരുന്നു. താന്‍ 100 കോടിക്ക് മുകളില്‍ ഉള്ള സിനിമകള്‍ വിജയിച്ചാല്‍ മാത്രമേ പ്രതിഫലം വാങ്ങാറുള്ളു.

ഒരു പ്രൊഡ്യൂസറും താന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അവര്‍ എന്നെ വിശ്വസിച്ചാണ് അത്രയും ക്യാഷ് ഇറക്കുന്നത്. വലിയ റിസ്ക്ക് ആണ് ഞാന്‍ ഏറ്റെടുക്കുന്നത്. അപ്പോള്‍ ആ ചിത്രം വിജയിക്കുമ്ബോള്‍ ഞാന്‍ നല്ലൊരു പ്രതിഫലം വാങ്ങുന്നു. ആമിര്‍ വ്യക്തമാക്കി.

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ആണ് അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. അമിതാഭ് ബച്ചനൊപ്പമുളള തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രമാണ് ആമിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

Advertisement