ജീവിതത്തിൽ നിന്ന് പഠിച്ചത് ആരെയും അമിതമായി വിശ്വസിക്കരുത് എന്നാണ്; പെൺമക്കളുള്ള മാതാപിതാക്കളോട് പറയാനുള്ളത് ഇത്; ആമി അശോക്

219

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും അഭിരാമി അശോക് യാദവ് എന്ന പേരിനേക്കാളും പരിചയം ആമി അശോകൻ എന്ന പേരാകും. ടിക് ടോക് വീഡിയോളിലൂടെയും, യൂട്യൂബ് വീഡിയോ കളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ആമി അശോകൻ.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന കൊച്ചുഗ്രാമത്തിൽ നിന്നും എത്തിയ ആമി പ്രേക്ഷകർ ഇന്ന് കാണുന്ന ആമിയായി എത്താൻ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിരുന്നു. ഇപ്പോൾ വ്ളോഗിംഗിങ്ങിലൂടെ ലക്ഷക്കണക്കിന് രൂപ നേടുന്ന ആമി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

യൂട്യൂബിൽ സജീവമായി പോസ്റ്റ് ചെയ്യുന്ന ആമി പരീക്ഷയും മറ്റുചില പ്രശ്‌നങ്ങളും കാരണം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നിരുന്നു. ആദ്യമെല്ലാം തനിക്ക് ട്രോളുകളും നെഗറ്റീവ് കമന്റുകളും മാത്രമായിരുന്നു എന്നും ആമി പറഞ്ഞു.

വീഡിയോസ് ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ടികി ടോകിന് ശേഷം യൂട്യൂബിലേക്ക് കയറുന്നത്. എന്നാൽ ഇടക്ക് വച്ച് പരീക്ഷയും മറ്റുചില പ്രശ്‌നങ്ങളും വന്നപ്പോൾ വിട്ടു നിൽക്കേണ്ടി വന്നു.

ALSO READ- 27വയസായില്ലേ? ഫീൽഡ് ഔട്ട് ആവാൻ ചാൻസ് ഉണ്ട്! അഹങ്കാരം തലയ്ക്ക് പിടിച്ചോ? ലി പ് ലോ ക്ക് കാരണം വൈറൽ ആയ സംയുക്തയ്ക്ക് ഇപ്പോൾ മലയാളം പുച്ഛം; കുറിപ്പ്

സോഷ്യൽ മീഡിയയിൽ താനിടുന്ന പോസ്റ്റുകൾക്ക് നേറെ ട്രോളുകൾ വരാറുണ്ടെന്നാണ് ആമി പറയുന്നത്. നെഗറ്റീവ് കമന്റ്സ് ഏറ്റവും കൂടുതൽ ആദ്യ കാലങ്ങളിൽ കിട്ടിയത് എനിക്കായിരിക്കും. ആദ്യമൊക്കെ നെഗറ്റീവ് കമന്റ്സ് കണ്ടാൽ സങ്കടം വരാറുണ്ട്. ഇപ്പോൾ പക്ഷെ നെഗറ്റീവ് കമന്റ്‌സ് കണ്ടാൽ തളർന്നുപോകാറില്ല താനെന്നാണ് ആമി പറയുന്നത്.

എന്റെ രീതി എന്താണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ തളർന്ന് പോയാൽ സ്വയം മോട്ടിവേറ്റ് ചെയ്യുക എന്നുള്ളതാണ്. തിരികെ ഞാൻ വന്നിരിക്കും. ഞാൻ തളരാതെ ഇരിക്കുന്നതിന് കാരണം എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരാണ്. ഒന്ന് തളർന്നു പോകുമ്പോൾ ഒരു ബ്രെയ്ക്ക് എടുത്തു ചുമ്മാതിരുന്നാൽ തന്നെ എല്ലാം ശരിയാകും എന്നും ആമി അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ-അച്ഛൻ മദ്യപിക്കുമായിരുന്നു, കൂടെയുള്ളവർ അത് മുതലെടുത്തു; അമ്മയോട് പിരിഞ്ഞപ്പോഴാണ് അച്ഛന് തെറ്റ് മനസിലായത്; അന്ന് സുബി സുരേഷ് പറഞ്ഞത്

അതേസമയം, നമ്മുടെ പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ എപ്പോഴും ഹാപ്പി ആണെന്ന് വിചാരിച്ചിരിക്കുന്ന ആളുകളാണ് ചുറ്റുമുള്ളത്.എല്ലാവരേയും പോലെ തന്നെ നമ്മൾക്കും നമ്മുടെതായ സ്ട്രെസും സങ്കടങ്ങളും കാര്യങ്ങളും ഒക്കെയുണ്ടെന്ന് ആമി പറയുന്നു. എന്നാൽ നമ്മൾ അത് എക്‌സ്പ്രസ് ചെയ്തിട്ട് കാര്യം ഇല്ലല്ലോ. നമ്മുടെ സന്തോഷം കാണുമ്പൊൾ മറ്റുളവർക്ക് ഒരു സന്തോഷം കിട്ടുമല്ലോ അത് മതിയെന്നാണ് ആമിയുടെ നിലപാട്.

തനിക്ക് ആർട്ടിഫിഷ്യലായി നില്ക്കാൻ ഇഷ്ടമില്ലെന്നാണ് ആമി പറയുന്നത്. താൻ എന്താണോ അങ്ങനെ തന്നെ മറ്റുള്ളവർക്ക് മുന്നിൽ നിൽക്കുമെന്നും അങ്ങനെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതിയെന്നും ആമി പറയുന്നു. തന്റെ ജീവിതത്തിൽ നിന്ന് പഠിച്ചത് ആരെയും അമിതമായി വിശ്വസിക്കരുത് എന്നാണെന്നും ആമി പറഞ്ഞു. താൻ ചെറുപ്പത്തിൽ വിവാഹം കഴിച്ച ഒരാളാണെന്നും അതോടെ ജീവിതം മാറിയെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

പെൺകുട്ടികളെ ചെറുപ്പത്തിലേ വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കളോട് പറയാനുള്ളത് അങ്ങനെ ചെയ്യരുതെന്ന് മാത്രമാണ്. കാരണം അവർ അവിടെ സന്തോഷത്തോടെ ആയിരിക്കില്ലെന്നതാണ്. ഒരാളെ നിർബന്ധിച്ച് മറ്റെന്തെങ്കിലും കാരണത്തിന്റെ പേരിൽ അങ്ങനെ വിടരുതെന്നും കാരണം അത് അത് വേദനാജനകവും, സഹിക്കാൻ ആകാത്തതുമാണെന്നും ആമി അശോക് പറയുന്നു.

Advertisement