പൊതുവെ ആരുമായും ഞാൻ സംസാരിക്കാറില്ല, റിയൽ ലൈഫിലും അങ്ങനെയാണ്, പെട്ടെന്ന് അങ്ങനെ കണക്ടാവില്ല ; കണക്ടായ ഒരേ ഒരു നടി ശ്രേയ റെഡ്ഡി : വിനായകൻ

1248

ഒരുത്തീ എന്ന സിനിമയുടെ പ്രെമോഷന്റെ ഭാഗമായി വിനായകൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. സിനിമ സെറ്റിൽ എത്തിയാൽ പൊതുവേ ആരോടും സംസാരിക്കാത്ത വ്യക്തിയാണ് താനെന്നും അത് തന്റെ ഇൻഡസ്ട്രി സ്വഭാവമാണെന്നും നടൻ വിനായകൻ പറഞ്ഞു.

താൻ ഇൻഡസ്ട്രിയിൽ പോകുന്നത് സംസാരിക്കാനല്ലെന്നും ‘ഞാൻ അങ്ങനെ, ഞാൻ ഇങ്ങനെ’ എന്ന് പറഞ്ഞിരിക്കുന്നതല്ല തന്റെ രീതിയെന്നും വിനായകൻ പറയുന്നുണ്ട്. സംവിധായകൻ പറയുന്നത് ഒരു ശതമാനം കുറച്ചിട്ടാണെങ്കിലും ചെയ്തുകൊടുക്കുക എന്നതാണ് തന്റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നടൻ.

Advertisements

ALSO READ

ഞാൻ നിന്റെ ഹൃദയത്തെയും ദയയെയും സൗമ്യതയെയും ആരാധിക്കുന്നു ; മീനാക്ഷിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നമിതാ പ്രമോദ്

‘ആരുമായും ഞാൻ സംസാരിക്കാറില്ല. പൊതുവെ അങ്ങനെയാണ്. റിയൽ ലൈഫിലും ഞാൻ അങ്ങനെയാണ്. റിയൽ ലൈഫിൽ പെട്ടെന്ന് അങ്ങനെ കണക്ടാവില്ല. എന്തിനാണ് അത്. അങ്ങനെ കണക്ടായ ഒരേ ഒരു സൗഹൃദം ശ്രേയ റെഡ്ഡിയുമായിട്ടാണ്.

തമിഴ് പടത്തിൽ എനിക്കൊപ്പം അഭിനയിച്ച പെണ്ണാണ് ശ്രേയ. ഞാൻ അവിടെ ചെന്ന് ഇറങ്ങിയപ്പോൾ 15 മീറ്റർ ദൂരെ നിന്നാണ് അവരെ കാണുന്നത്. ഞങ്ങൾ ഇങ്ങനെ അടുത്തേക്ക് നടന്നു വരുന്നത് തന്നെ 15 കൊല്ലം മുൻപുള്ള കൂട്ടുകാരെപ്പോലെയാണ്, വിനായകൻ പറഞ്ഞു.

ഒരു സ്പാർക്ക് ആണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സ്പാർക്ക് എന്നത് തമാശ വാക്കല്ലെന്നും അതാണ് റിയാലിറ്റിയെന്നും വിനായകൻ പറഞ്ഞു. നമ്മൾ എന്ത് ബന്ധം ഉണ്ടാക്കാൻ നോക്കിയാലും നടക്കൂല. നടക്കേണ്ടത് മാത്രമേ നടക്കുകയുള്ളൂ. സ്പാർക്ക് എന്നത് ഡേർട്ടി വേഡ് ആണ്, വിനായകൻ പറഞ്ഞു.

നവ്യയെ കുറിച്ച് ഒരു കാഴ്ചപ്പാട് വിനായകന് ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിനായകന്റെ മറുപടി. കാരണം താനും നവ്യയുമായിട്ട് ഇന്ന് മാത്രമാണ് കണക്ട് ആയതെന്നും കഴിഞ്ഞ അരമണിക്കൂറ് മുൻപ് അത്ര ഹെവിയായിട്ടാണ് തങ്ങൾ സംസാരിച്ചതെന്നും വിനായകൻ പറഞ്ഞു.

ALSO READ

എന്താണ് അങ്ങേരുടെ വർക്ക്, അപ്പപ്പാ, ശരിക്കും അത്ഭുതം തോന്നി! എന്താണ് ആ ശരീരം, കാലെല്ലാം ഫുൾ വിരിച്ചു ഇരിക്കും, എന്നെകൊണ്ട് പറ്റില്ല : ചർച്ച ചെയ്യപ്പെട്ട് മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ

ഇതിന് മുൻപ് ഞങ്ങൾ രണ്ട് പടത്തിൽ അഭിനയിച്ചു. ഹലോ, ഗുഡ് മോണിങ്, അല്ലെങ്കിൽ ഗുഡ് നൈറ്റ് എന്ന് കാണുമ്പോൾ പറയും. ഇതിനപ്പുറത്ത് നവ്യയെന്നതല്ല ഒരാളുമായും ഞാൻ സംസാരിച്ചിട്ടില്ല. ലൊക്കേഷനിൽ നവ്യയുമായി സംസാരിക്കാനല്ലല്ലോ ഞാൻ വരുന്നത്, അഭിനയിക്കാനല്ലേ.

അത് ഞാൻ കൃത്യമായി ചെയ്യുന്നുണ്ടല്ലോ. ഒരു വ്യക്തിയെന്ന നിലയിൽ നവ്യയ്ക്ക് എന്നെ അറിയില്ല. ഇനി ചിലപ്പോൾ ചോദിച്ചാൽ ഒരുപക്ഷേ എനിക്ക് അവരെ കുറിച്ച് പറയാൻ സാധിക്കുമെന്നും വിനായകൻ പറയുന്നുണ്ട്.

 

Advertisement