ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര. പുതിയ സീസണിലേക്ക് എത്തിയതിൽ പിന്നെയാണ് കൂടുതൽ ആളുകൾ ഋതുവിനെ തിരിച്ചറിയുന്നത്. എന്നിരുന്നാൽ തന്നെയും വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെ ഋതു സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. കണ്ണൂർ സ്വദേശിയായ ഋതു ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെട്ടത്. ബിഗ് ബോസിൽ ഋതു ഉള്ളപ്പോൾ തന്നെ ഒരു വ്യക്തിയുടെ പേരും ചേർത്തുകൊണ്ട് പലവിധ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുകയുണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ വന്ന വാർത്തകളോട് ആദ്യമായി പ്രതികരിക്കുകയാണ് ഋതു.
ALSO READ
‘ലാലേട്ടനോട് പറഞ്ഞു എനിക്ക് ഒരു പ്രണയം ഉണ്ട് എന്ന്, എന്താണ് അതിനെകുറിച്ച് പറയാൻ ഉള്ളത് എന്ന് ഒരു സ്വകാര്യ മാധ്യമത്തിന്റെ അവതാരകൻ ചോദിച്ചപ്പോൾ ഋതു മന്ത്ര പ്രതികരിച്ചതാണ് ഇപ്പേൾ വൈറലാകുന്നത്.
എനിക്ക് അതിനെകുറിച്ച് പറയാനുള്ളത്, ആൾക്കാർക്ക് എന്ത് വേണമെങ്കിലും പറയാം, മാനിപുലേറ്റ് ചെയ്യാം എന്നാണ്. ഞാൻ ലാലേട്ടനോട് പറഞ്ഞത് സത്യമാണ്, എനിക്ക് ഒരാളോട് ഇഷ്ടമുണ്ട് അത് അയാൾക്ക് അറിയില്ല എന്നാണ് പറഞ്ഞത്. അത് അയാൾക്ക് അറിയില്ല. ഇപ്പോൾ ലാലേട്ടനോട് ഇഷ്ടമുണ്ട് പലർക്കും, അതിപ്പോൾ ലാലേട്ടന് തിരിച്ചു ഇഷ്ടമുണ്ടോ ഇല്ല. അത് അങ്ങനെ ഞാൻ പറഞ്ഞ ഒരു കാര്യമാണ്. അത് ആ ഒരു മോമെന്റിൽ പറഞ്ഞ കാര്യമാണ്. അല്ലാതെ ഒന്നുമില്ല.
ഇവിടെ നടക്കുന്ന കാര്യങ്ങൾ അത് സമയം ആകുമ്പോൾ പ്രതികരിക്കാം. ഇത് എവിടെ വരെ പോകും എന്ന് നോക്കണമല്ലോ. ഞാൻ വെയിറ്റിങ് പിരീഡിൽ ആണ്. ഒരുപാട് മാനിപ്പുലേഷൻസ് നടക്കുന്നുണ്ട്. പിന്നെ ഇതുകൊണ്ടുതന്നെ കുറെ ആളുകൾ ജീവിക്കുന്നതും ഉണ്ട്. അതിന്റെ ഹെഡ്ലൈൻസ് വായിക്കുമ്പോൾ ഇത് കൊള്ളമല്ലോ എന്ന് തോന്നാറുണ്ട്. കൊറോണ സമയത്ത് ഈ ഒരു കാര്യം കൊണ്ട് അവർക്ക് ചോറുണ്ണാൻ ആയെങ്കിൽ അത് വലിയ കാര്യം തന്നെയാണ്.
ALSO READ
ഇനിയും റൂമേഴ്സ് സ്പ്രെഡ് ചെയ്യുക. പി ആർ വർക്ക് ചെയ്യുക. എനിക്ക് വേണ്ടി മാർക്കറ്റിങ് ചെയ്യുക. ഇതിന്റെ ഒരു സത്യാവസ്ഥ പലരും ചോദിക്കാറുണ്ട്. ഈ ചോദിക്കുന്നവർക്ക് ഒക്കെയും ഞാൻ ഉത്തരം നൽകിയാൽ വീണ്ടും അതിന്റെ പുറകെ നടക്കേണ്ടി വരും. ഞാൻ ജോലി ഇല്ലാതെ ഇരിക്കുകയല്ല. തൊഴിലില്ലാത്ത ആളുകൾ ആണ് ഇതിന്റെ പുറകിൽ.
എനിക്ക് സമയം വേണം ഇതിനോട് പ്രതികരിക്കാൻ. ഞാൻ ജോലി ചെയ്യുന്ന ആളാണ്. ഇന്നത്തെ കാലത്ത് ജഡ്ജിങ് ആണ് കൂടുതലും നടക്കുന്നത്. പലതും അങ്ങ് ജഡ്ജ് ചെയ്യുക അതാണ്. എന്താണ് സത്യാവസ്ഥ എന്നറിയാതെ പോലുമാണ് പലരും ഇതിനോട് പ്രതികരിക്കുന്നത്. അപ്പോൾ ഞാനും വിചാരിച്ചു, നോക്കട്ടെ ഇത് എവിടെ വരെ പോകുന്നുവെന്ന്. ഒരു ദിവസം എന്തായാലും ഞാൻ പറയും. അതിനുള്ള സമയവും സന്ദർഭവവും വേണം.
നമ്മൾക്ക് വെളിപ്പെടുത്തലുകൾ നടത്താനുള്ള പ്ലാറ്റ്ഫോം അല്ല ബിഗ് ബോസ് എന്നത്. പിന്നെ എല്ലാവരോടും എനിക്ക് ചോദിക്കാൻ ഉള്ളത്, നിങ്ങൾ ഒക്കെയും പ്രണയിച്ചവരോ പ്രണയിക്കുന്നവരോ ആകും. നിങ്ങൾക്ക് ഒരാളോട് ഒരുപാട് ഇഷ്ടം ആണെകിൽ നിങ്ങൾ ആ വ്യക്തിയുടെ ഫോട്ടോയും മറ്റും ഇങ്ങനെ പുറത്തുവിടുമോ. – ഋതു ചോദിക്കുന്നു.
മറ്റൊരു കാര്യവും പറയാനില്ല. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ ഇല്ലയോ അതൊന്നും ഞാൻ ചോദിക്കുന്നില്ല. പക്ഷേ ഒരാളുടെ ഫോട്ടോ ഇങ്ങനെ എന്തൊക്കെയോ, എഡിറ്റിങ്ങോ ഒക്കെ ചെയ്തു പുറത്തുവിടുമോ? നിങ്ങൾ സമ്മതിക്കുമോ അതിന്. നിങ്ങൾ അത് ചെയ്യുമോ. എന്താണ് ഇത് എന്ന് ഞാൻ പറയാം സമയം ആകട്ടെ. നമുക്ക് ഒരാളെ ഇഷ്ടം ഉണ്ടെങ്കിൽ ആരും ഇത് ചെയ്യില്ല എന്നും ഋതു പറയുന്നുണ്ട്. കൂട്ടത്തിൽ ഇത്രയും ലൈവാക്കി നിർത്തിയതിന് നന്ദി എന്നും ഋതു കൂട്ടിചേർത്തു.