ഒരു അമ്മ എന്ന നിലയിൽ എന്റെ കുട്ടികൾക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം ; ആദ്യമായി മൗനം വെടിഞ്ഞ് ശിൽപ ഷെട്ടി

449

ബോളിവുഡ് നടിയായ ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന് എതിരെ വ്യാപക ആരോപണങ്ങളാണ് ഉയർന്നത്. അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസിൽ തനിക്കെതിരെ അപ്രിയ സത്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് നടി കോടതിയെ സമീപിയ്ക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശിൽപ ഷെട്ടി ഒന്നും പ്രതികരിച്ചിട്ടില്ല. ആദ്യമായി നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മൗനം വെടിഞ്ഞു. ഒരു അമ്മ എന്ന നിലയിൽ, എന്റെ കുട്ടികൾക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാണ് ശിൽപ ഷെട്ടിയുടെ അഭ്യർത്ഥന. ശിൽപയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം. എന്റെ പ്രസ്ഥാവന എന്നാണ് തലക്കെട്ട്.

Advertisements

Also read

കാലും ഒടിഞ്ഞു ജീവിതവും സ്തംഭിച്ചു, 100 രൂപയെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു: തുറന്നു പറഞ്ഞ് മണിക്കുട്ടൻ

”അതെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ എല്ലാവർക്കും മുന്നിൽ ഒരു വെല്ലുവിളിയാണ്. ഒരുപാട് അഭ്യൂഹങ്ങളും ആരോപണങ്ങളും കേട്ടു. മാധ്യമങ്ങളും അഭ്യുദയകാംക്ഷികളും എന്റെ മേൽ അനാവശ്യമായ ഒരുപാട് അഭിലാഷങ്ങൾ ചൊരിഞ്ഞു. ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയർന്നു. എനിക്ക് നേരെ മാത്രമല്ല, എന്റെ കുടുംബത്തിന് നേരെയും”

”എന്റെ നിലപാട് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. അത് ഇനിയും തുടരും, കാരണം ഇത് അന്വേഷണം നന്നുകൊണ്ടിരിയ്ക്കുന്ന വിധിയാണ്. അതുകൊണ്ട് എനിക്ക് വേണ്ടി തെറ്റായ ഉദ്ധരണികൾ നൽകുന്നത് നിർത്തുക”

”ഒരു സെലിബ്രിറ്റി എന്ന നിലയിൽ ‘ഒരിക്കലും പരാതിപ്പെടരുത്, വിശദീകരിക്കരുത്’ എന്ന എന്റെ തത്വശാസ്ത്രം ഞാൻ ആവർത്തിക്കുന്നു. എനിക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാൽ, തുടർന്നുള്ള അന്വേഷണത്തിലും മുംബൈ പൊലീസിലും ഇന്ത്യൻ നീതിന്യാത്തിലും എനിക്ക് വിശ്വാസമുണ്ട്. ലഭ്യമായ എല്ലാ നിയമപരമായ പരിഹാരങ്ങളും ഞങ്ങൾ തേടുന്നുണ്ട്”

Also read

മക്കളും ഞാനും നിർബന്ധിച്ചപ്പോൾ വാണി പോസ് ചെയ്ത ഫോട്ടോ ആണത്, സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും പറഞ്ഞിരുന്നു: വൈറൽ ചിത്രത്തെ കുറിച്ച് ബാബുരാജ്

”പക്ഷെ അതുവരെ നിങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്, പ്രത്യേകിച്ചും ഒരു അമ്മ എന്ന നിലയിൽ എന്റെ കുട്ടികൾക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. കേട്ടതിന്റെ സത്യാവസ്ത അറിയാതെ പാതി വെന്ത വിവരങ്ങളിൽ അഭിപ്രായം പറയുന്നത് ഒഴിവാക്കണം”

”നിയമങ്ങൾ അനുസരിക്കുന്ന ഇന്ത്യൻ പൗരൻ എന്ന നിലയിലും 29 വർഷമായി കഠിനാധ്വാത്തോടെ ഇന്റസ്ട്രിയിൽ നിലനിൽക്കുന്ന അഭിനേത്രി എന്ന നിലയിലും ഞാൻ അഭിമാനിക്കുന്നു. ജനങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ചു. ആ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ഈ ഒരു സമയത്ത് എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്കുള്ള എന്റെ അവകാശത്തെ ബഹുമാനിക്കാൻ ഞാൻ അഭ്യർത്ഥിയ്ക്കുന്നു. ഞങ്ങൾ ഒരു മാധ്യമ വിചാരണയും അർഹിക്കുന്നില്ല.

ദയവായി നിയമത്തെ അതിന്റെ വഴിക്ക് പോകാൻ അനുവദിയ്ക്കുക. സത്യമേവ ജയതേ. പോസിറ്റീവിറ്റിയോടും നന്ദിയോടും ശിൽപ ഷെട്ടി കുന്ദ്ര’ എന്നാണ് ശിൽപ ഷെട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്‌ററ്.

Advertisement