മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.
കാപ്പ ആണ് പൃഥിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം തകര്‍പ്പന്‍ വിജയം ആയിരുന്നു നേടിയത്. ബ്ലെസ്സിയുടെ ആടുജിവിതം ആണ് പൃഥ്വിരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.
ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇതിനിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഈ സിനിമ ഒന്നൊന്നര ഐറ്റം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, തങ്ങള്‍ ഈ രീതിയില്‍ അല്ല ട്രെയിലര്‍ പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്നതെന്നായിരുന്നു പൃഥ്വിരാജിന്റെയും ബെന്യാമിന്റെയും പ്രതികരണം. ഈ രീതിയില്‍ ട്രെയിലര്‍ മനഃപ്പൂര്‍വ്വമല്ല പുറത്തുവിട്ടതെന്നും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് വേണ്ടിയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്നെയാണ് പുറത്തുവിട്ടത്. നിങ്ങള്‍ ഇത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനൊപ്പം കുറിച്ചു. ട്രെയിലര്‍ വൈറലായതിന് പിന്നാലെ ബെന്യാമിനും കുറിപ്പുമായി എത്തി. യൂട്യൂബില്‍ വന്ന ട്രെയിലര്‍ ഒഫിഷ്യല്‍ അല്ലെന്ന് ബെന്യാമിന്‍ പറയുന്നു.
ചിത്രത്തിന്റെ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് കഴിഞ്ഞാല്‍ മാത്രമേ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവരികയുള്ളൂവെന്നും അതുവരെ ദയവായി കാത്തിരിക്കണമെന്നും ബെന്യാമിന്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം അദ്ദേഹം ഒഫിഷ്യല്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു.
നിരവധി പേരാണ് ട്രെയിലര്‍ കണ്ട് കമന്റ് ചെയ്തത്. പൃഥ്വിരാജിന്റെ പ്രയത്‌നം വെറുതേയായില്ലെന്നും ട്രെയിലര്‍ തന്നെ വേറെ ലെവല്‍ ആണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ഇതിന് താഴെ വരുന്ന കമന്റുകള്‍.