മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളെല്ലാം ഇനി പിന്നില്‍, ഇപ്പോള്‍ പൃഥ്വിരാജിന്റെ കാലം, ആദ്യവാരത്തില്‍ തന്നെ കുതിച്ചുകയറി ആടുജീവിതം, റെക്കോര്‍ഡ് നേട്ടം

82

ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

ചിത്രം വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.

Also Read:കിരീടത്തേക്കാള്‍ ഇഷ്ടം ചെങ്കോല്‍, മോഹന്‍ലാലിന്റേത് ഗംഭീര പ്രകടനം, തുറന്നുപറഞ്ഞ് സിബി മലയില്‍

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

മാര്‍ച്ച് 28നാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ആഗോള തലത്തില്‍ ചിത്രം 90 കോടിയിലധികം നേടിയെന്നാണ് കണക്കുകള്‍. കേരളത്തിലെ വാാരാന്ത്യ കളക്ഷനില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 38 കോടിയാണ് ആടുജീവിതം കേരളത്തില്‍ നിന്ന് മാത്രം വാരിയത്.

Also Read:ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി പ്രതിഫലം നജീബിന് ഒരാള്‍ കൊടുത്തിട്ടുണ്ട്, ആടുജീവിതം ഇറങ്ങിയതിന് ശേഷം നജീബിന് എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്ലെസ്സി

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ടായിരുന്നു പൃഥ്വിരാജ് ചിത്രത്തിന്റെ കുതിപ്പ്. ലൂസിഫര്‍ 33.2 കോടിയും ഭീഷ്മ പര്‍വ്വം 30.75 കോടിയുമാണ് വാരാന്ത്യത്തില്‍ നേടിയത്.

Advertisement