മമ്മൂക്ക എന്നെ പരസ്യത്തിൽ കണ്ടത് ആ സമയത്ത് ആയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: മാളവിക മോഹൻ പറയുന്നു

398

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണാ മാളവിക മോഹൻ. പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ മാളവിക മോഹൻ രജനികാന്തിലെ പേട്ടയിൽ ശ്രദ്ദേയമായ വേഷം ചെയ്‌തോടെ കൂടുതൽ പ്രശസ്തയായി മാറി.

അതിന് ശേഷം ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു താരം. മാസ്റ്ററിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാളവിക മോഹനൻ കൂടുതൽ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. ഇപ്പോൾ തമിഴ് പ്രേക്ഷകർക്കും മലയാളികൾക്കും ഒരുപോലെ സുപരിചിതയായ താരമാണ് മാളവിക.

Advertisements

സിനിമാ അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
താരത്തിന്റ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്.
പ്രശസ്ത ഛായാഗ്രാഹകനായ കെയു മോഹനന്റെ മകളാണ് മാളവിക മോഹനൻ. ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത പട്ടം പോലെ ചിത്രത്തിൽ കൂടിയായിരുന്നു ദുൽഖർ സൽമാന്റെ നായികയായിട്ടുള്ള മാളവികയുടെ സിനിമാ അരങ്ങേറ്റം.

Also Read
ഇംഗ്ലീഷ് അറിയില്ല, ഞാൻ മലയാളത്തിൽ പറയാം ആരാന്നു വച്ചാൽ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തോളൂ: ജയസൂര്യ തന്ന എട്ടിന്റ പണിയെ കുറിച്ച് കാവ്യ

ആസിഫലിയ്ക്ക് ഒപ്പം നിർണായകം എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിലും മാളവിക അഭിനയിച്ചിരുന്നു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവിക. വിജയ് ദേവേരകൊണ്ടയുടെ തമിഴ് തെലുങ്ക് ദ്വിഭാഷാചിത്രമായ ഹീറോയിലൂടെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം.

അതേ സമയം സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തിന് കാരണക്കാരൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആണെന്ന് മാളവിക നേരത്തെ പറഞ്ഞിട്ടുണ്ട്. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന് പറ്റിയ ഒരു പുതുമുഖ നായികയെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഒരു പരസ്യത്തിൽ മമ്മൂക്ക എന്നെ കണ്ടത്.

ഞാൻ ദുൽഖറിന്റെ നായികയായി അഭിനയിച്ചാൽ നന്നായിരിയ്ക്കും എന്ന് സംവിധായകനോട് പറഞ്ഞത് മമ്മൂക്കയാണ്. അതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിയ്ക്കുന്നു. അതുവരെ സിനിമ എന്ന ലോകം എന്റെ സ്വപ്നത്തിലേ ഉണ്ടായിരുന്നതല്ലെന്ന് മാളവിക പറയുന്നു.

പട്ടം പോലെ വിജയിച്ചാലും ഇല്ലെങ്കിലും മമ്മൂക്ക അത് കാണുമ്പോൾ, അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം നിലനിർത്തണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് എന്റെ ആത്മവിശ്വാസം എന്നാണ് മാളവിക പറഞ്ഞത്.

Also Read
എനിക്കത് അത്ര വലിയ ആത്മാർത്ഥത ഒന്നും തോന്നിയ ഒരു റിലേഷൻ അല്ലായിരുന്നു: മൃദുലയ്ക്ക് മുൻപ് ഉണ്ടായിരുന്ന തന്റെ ക്രഷിനെ കുറിച്ച് യുവ കൃഷ്ണ

Advertisement