മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്. പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന്റെ വീഡിയോ അടുത്തിടെയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരുന്നു. പാലക്കാട് തേന്‍കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 45 പേര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും പിന്നീട് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്.
നാളുകളോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. പൃഥ്വിരാജ് വിവാഹിതനാകും മുമ്പ് നിരവധി സിനിമാ നടിമാരുടെ പേരുകള്‍ താരത്തിന്റെ പേരിനൊപ്പം ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. അപ്പോഴെല്ലാം പൃഥ്വിരാജ് അതിനെ നിഷേധിക്കുക ആണ് ചെയ്തത്. സുപ്രിയ മേനോനുമായുള്ള താരത്തിന്റെ പ്രണയം വളരെ രഹസ്യ സ്വഭാവം ഇള്ളത് ആയിരുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ഒന്നും അത് കണ്ടുപിടിക്കാന്‍ സാധിച്ചില്ല.
പൃഥ്വിരാജ് ഏതെങ്കിലും നടിയെ വിവാഹം ചെയ്യുമെന്നാണ് ആരാധകരില്‍ ഏറെപ്പേരും കരുതിയിരുന്നത്. ഒരു പുസ്തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമാണ് സുപ്രിയയുമായി പ്രണയത്തില്‍ ആകാന്‍ കാരണമെന്ന് മുമ്പൊരിക്കല്‍ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. സിനിമയോടും പുസ്തകത്തോടും ഉള്ള കാഴ്ചപ്പാടുകള്‍ രണ്ടുപേരുടേയും സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍, ഒരു ഫോണ്‍ കോളിലൂടെയാണ് താനും പൃഥ്വിരാജും അടുപ്പത്തിലേക്ക് എത്തിയതെന്ന് പറയുകയാണ് സുപ്രിയ. വിമന്‍ ഇന്‍ ബിസിനസ് മീറ്റിലൂടെയാണ് സുപ്രിയ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
മാധ്യമപഠനം കൊളംബിയ സര്‍വകലാശാലയില്‍ പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ചാണ് സുപ്രിയ മേനോന്‍ അതിനുള്ള പണം സ്വരൂപിക്കാനായി ജോലിയില്‍ തുടര്‍ന്നത്. ആ കാലത്ത് സുപ്രിയയുടെ എഡിറ്ററായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒരു പ്രൊജക്ട് സുപ്രിയയ്ക്ക് നല്‍കി. മലയാള സിനിമയെ കുറിച്ചുള്ള പ്രൊജക്ടായിരുന്നു. സുപ്രിയ മലയാളിയായതുകൊണ്ടാണ് ഈ ജോലി സുപ്രിയയെ ഏല്‍പ്പിച്ചത്. അതേസമയം, മോഹന്‍ലാല്‍, മമ്മൂട്ടി, എന്നീ പേരുകളല്ലാതെ മലയാള സിനിമയെ കുറിച്ച് സുപ്രിയയ്ക്ക് വലിയ ധാരണയില്ലായിരുന്നു.
ഇതോടെ എവിടെ നിന്ന് തുടങ്ങണം എന്ന് സംഷയിച്ച് നില്‍ക്കുമ്പോഴാണ് സുപ്രിയയുടെ ഒരു സഹപ്രവര്‍ത്തക, മലയാളത്തിലെ ഒരു യുവനടന്റെ ഫോണ്‍ നമ്പര്‍ കൈമാറുന്നത്. ‘അയാളോട് സംസാരിച്ചു നോക്ക്, ചിലപ്പോള്‍ അത് സഹായകമാകാം’- എന്ന് മാത്രമാണ് അന്ന് സഹപ്രവര്‍ത്തക പറഞ്ഞത്. ഇതനുസരിച്ച് സുപ്രിയ വിളിക്കുകയായിരുന്നു. ആ ഒരു ഫോണ്‍ കോളാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് സുപ്രിയ പറയുന്നു. അന്ന് സഹപ്രവര്‍ത്തക സുപ്രിയയ്ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ പൃഥ്വിരാജിന്റേത് ആയിരുന്നു.
അന്ന് ആ ഫോണ്‍ നമ്പര്‍ കൈമാറിയതിലൂടെ തന്റെ ഭാവി ഭര്‍ത്താവിനെയാണ് സഹപ്രവര്‍ത്തക പരിചയപ്പെടുത്തി നല്‍കിയതെന്ന് താനും കരുതിയിരുന്നില്ലെന്ന് സുപ്രിയ പറയുന്നു. സിനിമയെ കുറിച്ച് സംസാരിച്ച് രണ്ടാളും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇരുവര്‍ക്കും വായനയും യാത്രകളും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.
ഇതോടെയാണ് പതിയെ ഇഷ്ടം ആരംഭിക്കുന്നത്. മാധ്യമപ്രവര്‍ത്തകയാണെന്ന് കരുതി താന്‍ ഒരിക്കലും പൃഥ്വിരാജിനെ അഭിമുഖം ചെയ്തിട്ടില്ലെന്നും സുപ്രിയ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സത്യസന്ധത ഇക്കാര്യത്തില്‍ ഹനിക്കപ്പെട്ടിട്ടില്ല. രണ്ടാള്‍ക്കുമിടയില്‍ സൗഹൃദം പൂവണിയുകയും ഡേറ്റിംഗിലാവുകയും ചെയ്തു.
പിന്നീട്, 4 വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമായിരുന്നു വിവാഹം. വിവാഹശേഷം പൃഥ്വിയും സുപ്രിയയും രണ്ടിടങ്ങളിലായതോടെ ബുദ്ധിമുട്ടായി. ഇതോടെ സുപ്രിയ ജോലിയില്‍ നിന്നും ആറ് മാസം ബ്രേക്കെടുത്തു. പിന്നീട് മുംബൈയിലേക്ക് തിരിച്ച് പോയി. പിന്നീട് പൃഥ്വിക്ക് തിരക്ക് കൂടിയതോടെ സുപ്രിയ ജോലി ഉപേക്ഷിച്ച് മാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
ജോലി രാജി വെച്ചതിന് ശേഷം മുംബൈയില്‍ നിന്നും ഒരു മാനേജ്‌മെന്റ് കോഴ്‌സ് സുപ്രിയ ചെയ്തിരുന്നു. 2014 ല്‍ മകള്‍ അലംകൃത ജനിച്ചതോടെ വീട്ടില്‍ ഇരുന്നുതന്നെ മകള്‍ക്കും പൃഥ്വിരാജിനുമായി സുപ്രിയ സമയം ചിലവഴിക്കാന്‍ തുടങ്ങി. പൃഥ്വിരാജ് ഒരു നിര്‍മ്മാണ കമ്പനി തുടങ്ങുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും 2017ലാണ് സുപ്രിയ സംരംഭത്തിന്റെ ഭാഗമാകുന്നത്. സിനിമയെ കുറിച്ചും പ്രൊഡക്ഷനെ കുറിച്ചുമൊക്കെ കൂടുതലായി മനസിലാക്കിയതിന് ശേഷമാണ് അതിന് തയ്യാറായതെന്ന് സുപ്രിയ പറയുന്നുണ്ട്.