മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു ശൂന്യത അവിടെ തന്നെ ഉണ്ടാവും: മഞ്ജുവാര്യർ

6235

മോഹൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂയെ എത്തി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ സൂപ്പർനടിയണ് നടി മഞ്ജു വാര്യർ. രണ്ട് വരവുകളിലൂടെയുമായി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ.

പ്രായ വ്യത്യാസമില്ലാതെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മഞ്ജു വാര്യർ ആരധകരാണ്. വിദ്യാർത്ഥി ആയിരിക്കെ കലോത്സവ വേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയുടെ മായാ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

Advertisements

പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തുകയായിരുന്നു. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു നടിയുടെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു.

Also Read
സുരേഷ് ഗോപിയുടെ അഭിനയം കണ്ട് തിയ്യേറ്ററില്‍ ജനങ്ങള്‍ കൂവി, അതോടെ ആ സീനുകളെല്ലാം കട്ട് ചെയ്യേണ്ടി വന്നു, പിന്നീട് സിനിമ ഓടിയത് 125 ദിവസം, ദിനേശ് പണിക്കര്‍ പറയുന്നു

എന്നാൽ 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുക ആയിരുന്നു. പിന്നീട് ദിലീപുമായുള്ള വേർപിരിയലും വിവാഹമോചനവും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും എല്ലാം തരണം ചെയ്ത് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തി. വിവാഹമോചനത്തോടെ ഏക മകൾ മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്.

അതേസമയം, നഷ്ടപ്പെട്ടതെല്ലാം മഞ്ജുവിന് ആണെന്ന ്തുറന്നുപറഞ്ഞിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി. നടി കാവ്യയുമായുള്ള മെസേജുകൾ ദിലീപിന്റെ ഫോണിൽ നേരിട്ട് കണ്ടതിന് ശേഷമാണ് തങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത് എന്നാണ് മഞ്ജു പറഞ്ഞിരുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

ALSO READ- ദിലീപിന്റെ വാശിയാണ് പ്രശ്നങ്ങൾക്ക് കാരണം, മോഹൻലാലിനും മമ്മൂട്ടിക്കും എന്നോട് പകയില്ലായിരുന്നു; വെളിപ്പെടുത്തി സംവിധായകൻ വിനയൻ

താരദമ്പതികളുടെ വേർപിരിയാൻ സമയത്തെ അവസ്ഥകളെ കുറിച്ച് നേരിട്ട് അറിയുന്ന ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: മഞ്ജു വീണ്ടും സിനിമയിലേക്ക് വരുന്നതോ നൃത്തം ചെയ്യുന്നതോ ദിലീപിന് ഇഷ്ടമായിരുന്നില്ല. എന്നാൽ വ്യക്തിപരമായി ദിലീപിൽ നിന്നും അകന്ന മഞ്ജുവിന് ആ സമയത്ത് കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയാണ് നൃത്തം ചെയ്യാൻ ഒരുങ്ങുന്നത്. പക്ഷെ അവൾ തകർന്ന് പോയത് മകളുടെ തീരുമാനത്തിന് പിന്നിലാണ്. അച്ഛനൊപ്പം നിൽക്കാനാണ് അവൾ അപ്പോൾ തീരുമാനിച്ചത്. അതിനു കാരണവും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കാണുന്നത് മറ്റൊന്നും ചെയ്യാതെ വീട്ടിൽ ഒതുങ്ങി കൂടിയ മഞ്ജുവിനെയാണ്. എന്നാൽ അവൾ കാണുന്ന അച്ഛൻ വളരെ ബിസി, സിനിമ താരം, ഇഷ്ടംപോലെ പണം, മകൾ പറയുന്നത് എന്തും സാധിച്ചുകൊടുക്കാൻ കഴിവുള്ള അച്ഛൻ. മഞ്ജു അന്ന് ഇരുവരുടെയും പേരിൽ വാങ്ങിയ കോടികൾ മുതൽ മുടക്കിൽ ഉള്ള വസ്തു വകകൾ പോലും ദിലീപിന് തിരിച്ചുകൊടുത്ത് വട്ട പൂജ്യമായി നിൽക്കുന്ന അവസ്ഥ. ഈ അവസ്ഥയിൽ മകൾ അച്ഛൻ മതി എന്ന് തീരുമാനിച്ചു. വെറും കയ്യോടെ മഞ്ജു ആ പടി ഇറങ്ങുകയായിരുന്നു എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

മകൾ എന്നും ഒരു നോവായി മഞ്ജുവിന്റെ ഉള്ളിൽ നിലകൊള്ളുന്നണ്ടെന്നു വേർപിരിയലിന് ശേഷം മഞ്ജു സോഷ്യൽമീഡിയയിലൂടെ പങ്കു വെച്ചിരുന്നു. അതിൽ മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവൾ അദ്ദേഹത്തിന്റെ സംരക്ഷണയിൽ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താൻ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായരുടെ ‘ഒരു കോടി’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയ മഞ്ജു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് പറയുകയാണ്. ‘മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അത് അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. പിന്നെ എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’-എന്നാണ് മഞ്ജു പറയുന്നത്.

Advertisement