വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയത് 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു.
പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോൻ ആമീർ ഖാൻ അടക്കമു ള്ളവർക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്തത്.
പല വെല്ലുവിളികളുള്ള കഥാപാത്രങ്ങളേയും അവതരിപ്പിച്ച് കൈയ്യടി നേടിയ ശ്വേതയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊ ല പാത കത്തിന്റെ കഥയിലെ ചീരു. രണ്ട് കാലഘട്ടങ്ങളിലെ കഥാപാത്രമായി ശ്വേത മനോഹരമായി നിറഞ്ഞാടി.
ഇപ്പോഴിതാ ഈ കഥാപാത്രം ചെയ്യാൻ താൽപര്യമില്ലായിരുന്നെന്ന് പറയുകയാണ് ശ്വേത. രഞ്ജിത്ത് തിരക്കഥയും സംവിധാനവും ചെയ്ത് മമ്മൂട്ടി, മൈഥിലി, ശ്വേത മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ സിനിമയായിരുന്നു ഇത്.
സിനിമയിലെ മികച്ച അഭിനയത്തിന് ഒരുപാട് അവാർഡുകളും ശ്വേത മേനോൻ സ്വന്തമാക്കിയിരുന്നു. പക്ഷെ തുടക്കത്തിൽ പാലേരി മാണിക്യത്തിലെ ചീരു എന്ന കഥാപാത്രം താൻ റിജക്റ്റ് ചെയ്തതായിരുന്നു എന്നും പിന്നീട് ഡയറക്ടർ രഞ്ജിത്ത് തന്നെ വിളിച്ച് കൺവിൻസ് ചെയ്യിക്കുകയായിരുന്നു എന്നും നടി ശ്വേത മേനോൻ പറയുന്നു.
തനിക്ക് ആ കഥാപാത്രം തന്റെ രീതിയിൽ ചെയ്യുവാനുള്ള എല്ലാ സ്വാതന്ത്ര്യവും തനിക്ക് നൽകിയിരുന്നു. താൻ ഒരു മലപ്പുറത്തുകാരിയായതു കൊണ്ട് അത് ചെയ്യാൻ അത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും ശ്വേതബിഹൈൻഡ് വുഡ്‌സ് ഐസിനോട് പറഞ്ഞു.
‘ആ സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും ബ്യൂട്ടിഫുൾ മെമ്മറി ഡയറക്ടർ രഞ്ജിത്തേട്ടൻ എന്നെ വിളിച്ച് കൺവിൻസ് ചെയ്ത സംഭവമായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് പാലേരിമാണിക്യം എന്ന പേരിൽ ഒരു കഥ എഴുതുന്നുണ്ടെന്നും അതിൽ ചീരു എന്ന കഥാപാത്രം നീ തന്നെ ചെയ്യണമെന്നും പറഞ്ഞു. അപ്പോൾ ഞാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞു.’
‘അന്ന് ചെയ്ത റോക്ക് ആൻഡ് റോൾ പോലെയുള്ള കഥാപാത്രം മതി എന്ന് ഞാൻ രഞ്ജിത്തേട്ടനോട് പറഞ്ഞു. അപ്പോൾ രഞ്ജിത്തേട്ടൻ പറഞ്ഞു ഞാൻ ഒന്ന് സ്‌ക്രിപ്പ്റ്റ് എഴുതട്ടെ നീ എനിക്ക് ഒരു മാസം സമയം തരണം ഞാൻ വിളിക്കാം എന്നാണ്.’
‘അന്നും ഞാൻ പറഞ്ഞത് ചെയ്യില്ല എന്നാണ്. പിന്നീട് ഒരു മാസം കഴിഞ്ഞിട്ട് വീണ്ടും വിളിച്ചിട്ട് പറഞ്ഞു എടാ ചീരു നീ തന്നെ ചെയ്യണം എനിക്ക് കണ്ണടച്ചാൽ ചീരു നീയാണ്. നമ്മൾ ആർട്ടിസ്റ്റുകളെ സംവിധായകർക്ക് അത്രക്കും കൺവിൻസിങ് ഉണ്ടെങ്കിൽ വേറെ എന്താണ് വേണ്ടത്. ഞാൻ ചീരുവിന്റെ ക്രെഡിറ്റ് അഞ്ച് പൈസക്കെടുക്കില്ല. എല്ലാ ക്രെഡിറ്റും രഞ്ജിത്തേട്ടന് ഉള്ളതാണ്.’- ശ്വേത മേനോൻ പറയുന്നു.
‘അന്ന് ആ കഥാപാത്രം ചെയ്യാൻ അത്ര ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം ഞാൻ ഒരു മലപ്പുറംകാരിയാണ്. നമ്മൾ കണ്ട ചില കാര്യങ്ങൾ നമ്മുടെ മെമ്മറിയിൽ ഉണ്ടാകും അത് എങ്ങനെ എന്ന് നമുക്കറിയില്ല. ചീരുവിന്റെ നടത്തം ആണെങ്കിലും, ഞാൻ നാട്ടിൽ വരുമ്പോൾ തിരൂർ അല്ലെങ്കിൽ വളാഞ്ചേരി പോയാൽ പാടത്ത് എങ്ങനെയാണ് അമ്മൂമ്മമാർ നടക്കാറുണ്ടായിരുന്നെന്നൊക്കെ എനിക്കറിയാമായിരുന്നു. ആ ഒരു ബോഡി ലാംഗ്വേജ് വച്ചിട്ടാണ് ഞാൻ ചീരു എന്ന കഥാപാത്രം ചെയ്തത്. ആ കഥാപാത്രം തന്നതിൽ എനിക്ക് രഞ്ജിത്തേട്ടനോട് നന്ദിയുണ്ട’- ശ്വേത വെളിപ്പെടുത്തിയതിങ്ങനെ.