മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങളും അമിത പ്രതീക്ഷയോടെ വന്ന് തകര്‍ന്നു പോയവയും ഉണ്ട്. സീപ്പര്‍താര ചിത്രങ്ങളടക്കം പലപ്പോഴും വലിയ പ്രതീക്ഷകള്‍ നല്‍കുകയും ബോക്‌സ് ഓഫീസില്‍ തകരുകയും ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ വേണ്ടവിധത്തില്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ ചിത്രമാണ് ‘അയാള്‍ കഥയെഴുതുകയാണ്’. 1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കമല്‍ സംവിധാനം ചെയ്തതായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്‍ ഒരുക്കിയത് സംവിധായകന്‍ സിദ്ദിഖിന്റെ കഥ സ്വീകരിച്ചാണ്.
ഈ ചിത്രം നിര്‍മ്മിച്ചത് പിഎ ലത്തീഫ്, വിന്ധ്യന്‍ എന്നിവരായിരുന്നു. സാഗര്‍ കോട്ടപ്പുറം എന്ന സിനിമയിലെ ഹാസ്യകഥാപാത്രത്തെ മോഹന്‍ലാല്‍ മികവുറ്റതാക്കി. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ട വിധം വിജയിക്കാനാകാത്തതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിദ്ദിഖ്.
സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളില്‍ ആയതിനാലാണ് പ്രേക്ഷകര്‍ സ്വീകരിക്കാത്തതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സിനിമയുടെ ആദ്യ പകുതി വളരെ തമാശയാവുകയും രണ്ടാം പകുതി വളരെ സീരീയസാവുകയും ചെയ്തു. രണ്ടും രണ്ട് എക്‌സ്ട്രീമായിപ്പോയി. സിനിമയിലെ ഹ്യൂമര്‍ സെക്കന്റ് ഹാഫിലേക്ക് കണക്ട് ചെയ്തതുമില്ല, സെക്കന്റ് ഹാഫിലെ സീരിയസ് ടോണ്‍ ഫസ്റ്റ് ഹാഫില്‍ എവിടെയും ടച്ച് ചെയ്തതുമില്ല. ഇതു രണ്ടും മിസ് മാച്ചായി പോയി.
ഇക്കാരണത്താല്‍ തന്നെ ആ സിനിമ വിചാരിച്ച പോലെ വലിയ വിജയം ആയില്ല. ഫസ്റ്റ് ഹാഫില്‍ മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ചു. മോഹന്‍ലാലിന് നായികയായി ചിത്രത്തില്‍ സൗന്ദര്യയെയാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ആ അവസാന ഘട്ടത്തില്‍ അവര്‍ വേറൊരു സിനിമയില്‍ കമ്മിറ്റ് ചെയ്യുകയും ഈ സിനിമയിലേക്ക് വരാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് നന്ദിനി ആ റോളില്‍ എത്തിയത്. ആ സിനിമ തരക്കേടില്ലാത്ത ഒരു വിജയം നേടിയെങ്കിലും വലിയ വിജയമോ പരാജയമോ ആയില്ല.
അതിന് മുമ്പ് എന്റെ കഥ തിരക്കഥയാക്കി ശ്രീനിവാസന്‍ നാടോടിക്കാറ്റ് ചെയ്തിട്ടുണ്ട്. അത് വലിയ വിജയം ആയി. ആ സിനിമയുടെ കഥ രണ്ട് ഭാഗങ്ങളായി നിന്നു. പിന്നീട് സിനിമ കണ്ടപ്പോഴാണ് നമുക്കത് മനസ്സിലാവുന്നത്. ഈ വിജയം അയാള്‍ കഥയെഴുതുകയാണിന് ആവര്‍ത്തിക്കാനായില്ല. അതിന്റെ പ്രധാന കാരണം നമ്മുടെയൊക്കെ തകരാര്‍ തന്നെയാണെന്നും സിദ്ദിഖ് പറയുന്നു.
നമ്മളെല്ലാം ചെയ്യുന്നത് എപ്പോഴും ശരിയാവണം എന്നില്ലല്ലോ. പലപ്പോഴും നമ്മുടെ തീരുമാനങ്ങള്‍ തെറ്റും. ചില സമയത്ത് വിചാരിക്കാത്ത മാറ്റങ്ങള്‍ പ്രേക്ഷകരില്‍ ഉണ്ടാവും. പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് കഥ കൊണ്ട് പോവുമ്പോള്‍ അവര്‍ നിരാശരാവും.
അയാള്‍ കഥയെഴുതുകയാണ് സിനിമയില്‍ സെക്കന്റ് ഹാഫിന്റെ ട്വിസ്റ്റ് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തിയെന്നും അതുകൊണ്ടാണ് ആ സിനിമ പ്രതീക്ഷിച്ച വിജയം നേടാഞ്ഞതെന്നും സിദ്ദിഖ് പറയുന്നു. അതേസമയം, പ്രൊഡ്യൂസര്‍ക്ക് കുഴപ്പമില്ലാത്ത രീതിയില്‍ ആ സിനിമ വര്‍ക്ക് ആയെന്നും അദ്ദേഹം വെളിപ്പെടുത്തി.