ചോറ് കൊതിച്ചിക്കു സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു ? ; മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ പോസ്റ്റ്

212

തൊണ്ണൂറുകളിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായിരുന്നു നടി സുചിത്ര മുരളി. നിരവധി ചിത്രത്തിൽ അഭിനയിച്ച താരം വിവാഹത്തോടെ അഭിനയം വിട്ടു. അഭിനയത്തിന് പുറമെ ഡാൻസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നർത്തകി കൂടിയാണ് സുചിത്ര. ഗുരു വി മൈഥിലിയിൽ നിന്ന് ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി എന്നിവയിൽ പരിശീലനം നേടി.

Advertisements

വിവാഹത്തോടെ അമേരിക്കയിലേക്ക് പോവുകയായിരുന്നു സുചിത്ര. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് വൈറൽ ആവുന്നത്.

‘ചോറ് കൊതിച്ചിക്കു സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തു?’ എന്ന് പറഞ്ഞുകൊണ്ട് സുചിത്ര ഷെയർ ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചോറും കറികളും പ്‌ളേറ്റിലേക്ക് വിളമ്പുന്ന ചിത്രം ആണ് സുചിത്ര പങ്കുവച്ചിരിക്കുന്നത്.

‘സുചിത്ര ചേച്ചി ടേബിൾ ഒഴിവുണ്ടോ ഞാനും വന്നോട്ടെ ചേച്ചി ഉണ്ടാക്കിയ സദ്യ കഴിക്കാൻ, ഇത്രയ്ക്ക് ചോർ കൊതിച്ചി ആയിരുന്നോ അറിഞ്ഞില്ലല്ലോ, നിങ്ങൾക്ക് പ്രായം കൂടുംതോറും സൗന്ദര്യം കൂടുവാണല്ലോ, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം, സാരിയിൽ ചേച്ചീനെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്, അമേരിക്കയിൽ ആയാലും നാട്ടിലെ രുചി ഒന്നും മറന്നിട്ടില്ല അല്ലേ’ എന്നിങ്ങനെയുള്ള കമന്റ് ചിത്രത്തിന് താഴെ വന്നു.

അതേസമയം നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സുചിത്ര തൊണ്ണൂറുകളിൽ മലയാളത്തിൽ മമ്മൂട്ടി , മോഹൻലാൽ , മുകേഷ് , ജഗദീഷ് , സിദ്ദിഖ് തുടങ്ങിയ നായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തു.

26ാം വയസ്സിൽ സിനിമയിൽ നിന്ന് വിടവാങ്ങിയപ്പോഴേക്കും 38 സിനിമകളിൽ അഭിനയിച്ചിരുന്നു സുചിത്ര . ഒരുപിടി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. കാർത്തിക് , ഭാനുപ്രിയ എന്നിവർക്കൊപ്പം 1991-ൽ പുറത്തിറങ്ങിയ ഗോപുര വാസലിലേ അവളുടെ ഏറ്റവും ജനപ്രിയമായ തമിഴ് സിനിമയായിരുന്നു.

 

Advertisement