ഇപ്രാവശ്യം വളരെ ഒതുങ്ങികഴിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് , കൃത്യമായ കണക്കുകൂട്ടലും പ്ലാനിങ്ങുമായി മുന്നോട്ട് പോകുന്നു; ശില്‍പ ബാല

41

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവാഹശേഷം സിനിമയില്‍ അത്രയധികം സജീവമല്ല താരം. അഭിനേത്രി എന്നതില്‍ ഉപരി ശില്‍പ ഒരു നല്ല നര്‍ത്തകിയുമാണ്.

Advertisements

ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ നടി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്. ‘ഇത്രയധികം സ്‌നേഹവും നല്ല ഊര്‍ജവും കൊണ്ട് ചുറ്റപ്പെട്ട ഒരാള്‍ എത്ര നന്ദിയുള്ളവനായിരിക്കണമെന്ന് ഇത്തവണത്തെ ജന്മദിനം എന്നെ ഓര്‍മ്മിപ്പിച്ചു.

ഇപ്രാവശ്യം വളരെ ഒതുങ്ങികഴിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഇത് പ്രായമാകുന്നത് കൊണ്ടല്ല, ബുദ്ധിപരമായി ചിന്തിക്കാനും, കൂടുതല്‍ അംഗീകരിക്കാനും, ജീവിതാനുഭവങ്ങളുടെ ഭംഗി ആസ്വദിക്കാനും വേണ്ടിയാണ്.

പേജ് അടുത്ത അധ്യായത്തിലേക്ക് മാറ്റുന്നു, അതേസമയം അടുത്ത വര്‍ഷത്തേക്കുള്ള കൃത്യമായ കണക്കുകൂട്ടലും പ്ലാനിങ്ങുമായി മുന്നോട്ട് പോകുന്നു. ആശംസകള്‍ക്ക് ഒരുപാട് നന്ദി’ എന്നാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തുന്നത്.

ആഗതന്‍ അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ശില്‍പ ബാല ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അതേസമയം ഇടയ്ക്കിടെ അവതാരകയായും ശില്‍പ പ്രത്യക്ഷപ്പെടാറുണ്ട്.

 

Advertisement