വൈറല്‍ ആയിട്ട് രണ്ട് വര്‍ഷം, എന്നിട്ട് പോലും സുന്ദരിയായ പെണ്‍കുട്ടിയെ കിട്ടിയില്ല; സന്തോഷ് വര്‍ക്കി

188

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാൽ ചിത്രം ആറാട്ട് ന്റെ റിവ്യു പറഞ്ഞ് രംഗത്ത് എത്തിയത് മുതലാണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരും ഇയാൾക്ക് ലഭിച്ചു. ഇതിന് ശേഷവും പല സിനിമയുടെ റിലീസ് ദിനം തന്നെ റിവ്യു പറഞ്ഞ് ഇദ്ദേഹം എത്തിയിരുന്നു.

Advertisements

ഇതെല്ലാം വൈറൽ ആയിരുന്നു. തന്റെ അഭിപ്രായവും സോഷ്യൽ മീഡിയ വഴി സന്തോഷ് വർക്കി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തനിക്കൊരു പെൺ സുഹൃത്തിനെ വേണമെന്ന് പറഞ്ഞുള്ള സന്തോഷിന്റെ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്.

‘ഞാൻ ഇത്ര വൈറൽ ആയിട്ടും എനിക്കിതുവരെ ഒരു ഗേൾ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേൾ ഫ്രണ്ട് ആയി. ഷൈൻ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നെങ്കിൽ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്‌നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡിൽ പോയ്‌ക്കൊണ്ടിരിക്കയാണ്. വൈറൽ ആയിട്ട് ഫെബ്രുവരിയിൽ രണ്ട് വർഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെൺകുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല.

എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്‌നമാണത്. കുറച്ച് കഴിഞ്ഞാൽ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെൺകുട്ടി ഗേൾ ഫ്രണ്ടായി വന്നാൽ ഞാൻ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സമീപിക്കുക’, എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

Advertisement