ഒരു കണക്കുകൂട്ടലുകളും ഇല്ലാതെയാണ് ജീവിതം ആരംഭിച്ചത്, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല; പ്രീതി വിജയകുമാര്‍ പറയുന്നു

128

തമിഴ് നടന്‍ വിജയകുമാറിന്റെയും ആദ്യകാല നടി മഞ്ജുളയുടെ മകളാണ് പ്രീതി വിജയകുമാര്‍. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രീതി . സംവിധായകന്‍ ഹരിയുടെ ഭാര്യ കൂടിയാണ് പ്രീതി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താര കുടുംബം. 

തങ്ങളുടെ വിശേഷം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ 21 വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് പ്രീതി പറയുന്നത്.

Advertisements

ഒരു കണക്കുകൂട്ടലുകളും ഇല്ലാതെയാണ് ഞങ്ങള്‍ ജീവിതം ആരംഭിച്ചത്. ദൈവകൃപകൊണ്ട്, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വളരെ സന്തോഷമുള്ള കുടുംബ ജീവിതമാണ് ഇപ്പോള്‍. കല്യാണം കഴിഞ്ഞ് ഇപ്പോള്‍ 21 വര്‍ഷങ്ങളായി. അന്നുള്ളത് പോലെ തന്നെയാണ് ഇന്നും എനിക്ക് ഹരി സര്‍. ഒരു മാറ്റവും അദ്ദേഹത്തിനില്ല, അതേ സ്നേഹവും പരിഗണനയും ഇന്നും എനിക്ക് തരുന്നുണ്ട്. ഡാഡി എന്നാണ് ഞാനദ്ദേഹത്തെ വിളിക്കുന്നത് എന്നും പ്രീത പറയുന്നു.

അതേസമയം ബാലതാരമായിട്ടായിരുന്നു പ്രീതി അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തില്‍ ദിലീപിന്റെ നായികയായും കുഞ്ചാക്കോ ബോബന്റെ നായികയായുമെല്ലാം പ്രീതി അഭിനയിച്ചു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു പ്രീതി.

 

 

 

 

 

Advertisement