പുറമെ ഒരു ചിരി പടര്‍ത്തിയാല്‍ മനസില്‍ അലയടിക്കുന്നതെന്തെന്നു ഒരു മനുഷ്യനും കണ്ടുപിടിക്കാന്‍ പോലും അസാധ്യമാണ് ; നിരഞ്ജന്‍

78

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിലും സജീവം ആണ് ഈ താരം. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി നടൻ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

Advertisements

മനുഷ്യന് പിടികിട്ടാത്ത മനസിനെക്കുറിച്ചാണ് നടൻ പറയുന്നത്. ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ് എന്നാണ് നിരഞ്ജൻ പറയുന്നത്.

‘ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ്സ്.. ഒരിക്കലും പിടി തരാത്ത ഒന്ന്.. അടിഞ്ഞുകൂടുന്നതൊക്കെയും ചേർത്തു സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്നത് മനസ്സിന് മാത്രമാണ്. നല്ലതെന്നോ ചീത്തയെന്നോ വേർതിരിവില്ലാതെ സ്‌നേഹമെന്നോ ദേഷ്യമെന്നോ വത്യാസമായില്ലാതെ എല്ലാമിങ്ങനെ എത്തിച്ചേർന്നു പറ്റിപ്പിടിക്കുന്ന മനസ്സ്, ആർക്കാണ് മനസിലാക്കാൻ സാധിക്കുക.

പുറമെ ഒരു ചിരി പടർത്തിയാൽ മനസിൽ അലയടിക്കുന്നതെന്തെന്നു ഒരു മനുഷ്യനും കണ്ടുപിടിക്കാൻ പോലും അസാധ്യമാണ്.. ഒരു മനുഷ്യനെ മനസിലാക്കാനും പഠിക്കാനും സാധിക്കാത്തത് അതുകൊണ്ട് തന്നെയാണ്. ഇന്നും, ഒരിക്കലും കിട്ടാത്ത ഒന്നിനു വേണ്ടിയോ പലതിനു വേണ്ടിയോ മനസ്സു പായുന്നത് മനസിലാക്കാൻ സാധിക്കാത്തതും അതൊക്കെ കൊണ്ടാകും.. വല്ലപ്പോഴുമൊക്കെ നീലകുറിഞ്ഞികൾ മനസുകളിൽ പൂക്കട്ടെ.. സന്തോഷം നിറയട്ടെ’ എന്ന് താരം ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.

Advertisement