ഞാനും യാത്രയിലാണ്, ഉള്ളിലെ വേദനകള്‍ മറന്ന് സ്വയം റീച്ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും; അമൃത സുരേഷ്

912

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷ്. പലപ്പോഴും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് അമൃത സുരേഷ്. തന്റെ വ്യക്തിജീവിതത്തിൽ നടന്ന ചില കാര്യങ്ങളാണ് ഇതിന്റെ കാരണവും. ഈ അടുത്താണ് സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതയും പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ രണ്ടുപേരും ഇതേ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. 

ഇപ്പോൾ ഒന്നിച്ചുള്ള ഫോട്ടോസും ഈ താരങ്ങൾ പങ്കുവെക്കാറില്ല. ഇതിനിടെയാണ് ഗോപിസുന്ദർ പ്രിയ നായർക്കൊപ്പം ഉള്ള ചില ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഇതോടെ ഗോപി സുന്ദറിന്റെ പുതിയ ആളാണോ പ്രിയ എന്ന ചോദ്യവും ഉയർന്നു. ഈ സമയത്തും അമൃത പങ്കുവെക്കുന്ന ഫോട്ടോയ്ക്ക് താഴെയും ഇത് സംബന്ധിച്ച കമന്റുകളും വരുന്നുണ്ട്. ഒടുവിൽ ഇതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അമൃത.

Advertisements

പ്രിയപ്പെട്ടവരെ, ഇപ്പോൾ ഞാൻ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകൾ മറന്ന് സ്വയം റീച്ചാർജ് ചെയ്യാൻ കുറച്ച് സമയമെടുക്കും. കൂടുതൽ കാര്യങ്ങൾ പഠിച്ചും അറിഞ്ഞും അത് പ്രതിഫലിപ്പിക്കാനുമുള്ള പ്രക്രിയയിൽ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓർമിക്കുക, തിളക്കമുള്ള നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാൻ.

ഞാൻ ഉടനെ തിരിച്ചെത്തും. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൽ നിങ്ങളോടൊപ്പം ഞാൻ തിരിച്ചെത്തും. എല്ലാവരും തയ്യാറായി നിന്നോളൂ എന്നു പറഞ്ഞാണ് അമൃത സുരേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

also read
മോളുടെ കല്യാണത്തിന് വരണം, അനുഗ്രഹിക്കണം, മോഡിജി വന്നാല്‍ കെട്ടിപ്പിടിച്ച് ഫോട്ടോ എടുപ്പിക്കാം, നഞ്ചിയമ്മയെ ഭാഗ്യയുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി

Advertisement