ചാടിക്കയറി സിനിമ ചെയ്യാന്‍ സൂപ്പര്‍ മാനല്ല ഞാന്‍; അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച പോസ്റ്റ്

88

പ്രേമം എന്ന ഒറ്റ ചിത്രം മതി സംവിധായകൻ അൽഫോൻസ് പുത്രനെ കുറിച്ച് പറയാൻ. അത്രയ്ക്കും ഹിറ്റായ ചിത്രമായിരുന്നു ഇത്. ഇതിനുശേഷം ഗോൾഡ് എന്ന സിനിമ കൂടി അൽഫോൺസിന്റെതായി പുറത്തിറങ്ങി. എന്നാൽ ഇത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിനുശേഷം കുറച്ചു വിമർശനങ്ങളും അൽഫോൻസ് പുത്രൻ നേരിടേണ്ടി വന്നു.

Advertisements

കുറച്ചുനാളുകൾക്കു മുമ്പ് താൻ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് അൽഫോൺസ് പുത്രൻ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് നിമിഷം നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതോടെ താരം തന്നെ അത് ഡിലീറ്റ് അടിച്ചു. എങ്കിലും ഇത് വലിയ ചർച്ചയായി. ഈ അവസരത്തിൽ കമന്റിന് അൽഫോൻസ് നൽകിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞദിവസമായിരുന്നു കാർത്തിക് സുബ്ബരാജിനൊപ്പമുള്ള ഫോട്ടോ അൽഫോൺസ് പങ്കുവെച്ചത്. ഇതിനു താഴെ വന്ന കമൻറ് ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലെ എന്ന് ഒരാൾ ചോദിച്ചു. ഇതിന് രൂക്ഷമായ രീതിയിൽ മറുപടിയും താരം നൽകി.

also read
ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞത്, ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്
‘തിയറ്ററിൽ വേണോ വേണ്ടെ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയറ്ററർ ഓപ്പൺ ചെയ്ത് റിവ്യു ഇടാൻ സഹായം ചെയ്ത് കൊടുത്തത് തിയറ്റർ ഉടമകൾ തന്നെ അല്ലേ ? അവർക്ക് വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നെ ? ഏതെങ്കിലും ഒരു തിയറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ ? അവർ പറഞ്ഞ തിയതി ആയിരുന്നു ഓണം. അവർ പറയുന്ന തിയതിയിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ കാണുന്നത്. ഒരു മുറിയിലിരുന്ന് എല്ലാ ടെക്‌നീഷ്യൻമാർക്കും ജോലി ചെയ്യാനും സിനിമ ചെയ്യാനും വേണ്ടി എഴുതുന്ന ഒരു ചെറിയ എഴുത്തുകാരനുണ്ട്. എങ്കിലേ അത് പ്രദർശിപ്പിക്കാൻ പറ്റുന്ന സിനിമ ആകൂ.

ഞാൻ ഒഴുക്കിയ കണ്ണീരിന് എനിക്ക് ശരിയായ നഷ്ടപരിഹാരം വേണം. ഒപ്പം നശിപ്പിക്കാൻ നിങ്ങൾ തിയേറ്റർ ഉടമകൾ അനുവദിച്ച എല്ലാ എഴുത്തുകാരെയും. ശേഷം സിനിമ ചെയ്യണമോ വേണ്ടയോ എന്ന് അൽഫോൺസ് പുത്രൻ തീരുമാനിക്കും. ചാടിക്കയറി സിനിമ ചെയ്യാൻ സൂപ്പർ മാനല്ല ഞാൻ. വിഡ്ഢികൾ സൃഷ്ടിച്ച എന്റെ ആരോഗ്യപ്രശനങ്ങൾ എനിക്ക് പരിഹരിക്കണം’, എന്നായിരുന്നു അൽഫോൺസ് പുത്രൻ കുറിച്ചത്.

 

Advertisement