എ പടം എന്നാൽ പോ ൺ സിനിമ എന്നല്ല അർത്ഥം; നമ്മുടെ സംസ്‌കാരത്തിന്റെ പ്രശ്നമാണിത്; എന്തുകൊണ്ട് എ പടത്തിൽ അഭിനയിച്ചൂടാ? സ്വാസിക ചോദിക്കുന്നു

351

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അത്യാവശ്യം ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറാണെന്നും അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും തുറന്ന് പറഞ്ഞ അപൂർവ്വം നായികമാരിൽ ഒരാൾ കൂടിയാണ് സ്വാസിക.

താൻ അഭിനയിച്ച കുടുക്ക് 2025, ചതുരം തുടങ്ങി പുതിയ സിനിമകളുമായി ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കകയാണ് നടി. തന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാൽ തന്നെ പ്രശ്നങ്ങളൊക്കെ അവസാനിക്കും എന്നാണ് സ്വാസിക പറയുന്നത്. ഞാൻ ഇതുവരെ വിവാദങ്ങളിൽ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ടെങ്കിലും അതൊക്കെ വിട്ട് കളയുകയാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

നല്ല കഥയാണെങ്കിൽ എന്തുകൊണ്ട് എ പടത്തിൽ അഭിനയിച്ചു കൂടായെന്ന് ചോദ്യം ചെയ്യുകയാണ് ഇപ്പോൾ സ്വാസിക. എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിൽ അഭിനയിച്ചു എന്നത് കൊണ്ട് പോ ൺ ചിത്രത്തിലാണ് അഭിനയിച്ചത് എന്നൊരു അർത്ഥമില്ലെന്നും സ്വാസിക കൂട്ടിച്ചേർക്കുന്നു.

ALSO READ- മൗനരാഗത്തിലെ നായികയുടെ മനം കവർന്നോ വില്ലൻ? ഇരുവരും പ്രണയത്തിലെന്ന്; ആരാധകരുടെ സംശയത്തിന് ഒടുവിൽ മറുപടി നൽകി ശ്രീശ്വേത

തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയാണ് താരം തുറന്നടിച്ചത്. കഥയും തന്റെ കഥാപാത്രവും നല്ലതാണെന്ന് തോന്നിയ കൊണ്ട് ചെയ്ത ചിത്രമാണ് ചതുരം. പ്രണയമായാലും, പകയായലും എല്ലാ വികാരങ്ങളെയും തുറന്ന് കാട്ടുന്നകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. എ സർട്ടിഫിക്കറ്റ് തെറ്റാണെന്ന് തോന്നുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ പ്രശ്‌നമാണെന്നും മറ്റ് രാജ്യങ്ങളിൽ ആ പ്രശ്‌നമില്ലെന്നും സ്വാസിക ചൂണ്ടിത്താണിച്ചു.

സിനിമയ്ക്ക് എ സർട്ടിക്കറ്റ് കിട്ടിമെന്ന് വിചാരിച്ച് നല്ല ഒരു കഥയും കഥാപാത്രത്തെയും ഉപേക്ഷിക്കേണ്ട ആവശ്യം തനിക്കില്ല. അങ്ങനെ ചെയ്താൽ നഷ്ടം തനിക്ക് മാത്രമായിരിക്കുമെന്നും താരം പറഞ്ഞു. എ സർട്ടിക്കറ്റ് കിട്ടിയ ചിത്രത്തിലഭിനയിച്ചു എന്നതിന് അർത്ഥം പോ ൺ സിനിമയിൽ അഭിനയിച്ചു എന്നല്ല എന്നും സ്വാസിക ചൂണ്ടിക്കാണിക്കുന്നു.

ALSO READ-ജീവിതം മനോഹരം; നീയിത് എനിക്ക് സാധ്യമാക്കി തന്നെന്ന് മഹാലക്ഷ്മി! വിവാഹ ചിത്രത്തിലെ രവീന്ദറിന്റെ രൂപത്തെ പരിഹസിച്ചവർക്ക് മാസ് മറുപടിയുമായി നടി മഹാലക്ഷ്മി

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സെപ്റ്റംബർ 16ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement