ഇത്തവണ കമന്റ് ബോക്‌സ് ഓഫ് ചെയ്തു , പുതിയ സുഹൃത്തിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദര്‍

85

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന് മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തിൽ പുറത്തു വന്ന ഓരോന്നും.

Advertisements

മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജീവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

എന്നാൽ ഇപ്പോൾ താരം എന്ത് വിശേഷം പങ്കുവെച്ചാലും അതിന് താഴെ മോശം കന്റുകളാണ് വരാർ. ഒടുവിൽ കമന്റ് ബോക്‌സ് ഓഫ് ചെയ്തുവെച്ചുകൊണ്ട് ഗോപി സുന്ദർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

പച്ച നിറത്തിലുള്ള ടിഷർട്ട് ധരിച്ചാണ് ഗോപി സുന്ദർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് വസ്ത്രമാണ് സുഹൃത്ത് അണിഞ്ഞിരിക്കുന്നത്. വളർത്തുനായയെ കയ്യിലെടുത്തുപിടിച്ചിട്ടുണ്ട് ഗോപി സുന്ദര്. ‘തങ്കപ്പൻ ലവ്’ എന്നാണ് നായക്കുട്ടിയെക്കുറിച്ച് ഗോപി അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സുഹൃത്തിനെ ചേർത്തു പിടിച്ച് മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം ‘ഗ്രീനി ഡേ’ എന്നു കുറിച്ച് സ്റ്റോറിയാക്കിയിട്ടുമുണ്ട്.

കൂടെയുള്ളത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അടുത്തിടെ മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദർ നിശിതമായി വിമർശിക്കപ്പെട്ടിരുന്നു.

 

 

Advertisement