തെറ്റ് തെറ്റ് തന്നെയാണ്; വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറയുന്നില്ല; പക്ഷേ മാധ്യമങ്ങൾ അതിലും ക്രൂരതയാണ് അദ്ദേഹത്തോട് ചെയ്തിട്ടുള്ളത്; നിലപാട് വ്യക്തമാക്കി ഷൈൻ ടോം ചാക്കോ

433

സഹസംവിധായകനായി സിനിമാ ലോകത്ത് എത്തി പിന്നീട് നടനായി മാറിയ യുവതാരമാണ് ഷൈൻ ടോം ചാക്കോ. 2011-ൽ ‘ഗദ്ദാമ’യിലൂടെയാണ് ഷൈൻ ടോം ചാക്കോ അഭിനയലോകത്ത് സജീവമായത്. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായ അദ്ദേഹം സഹനടനും വില്ലനും നായകനുമായി തന്റെ താര പ്രതിഭ തെളിയിച്ചു. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകും എന്നതാണ് ഷൈൻ ടോം ചാക്കോയെ വ്യത്യസ്തനാക്കുന്നത്.

ഗദ്ദാമയിലൂടെയായിരുന്നു ഷൈൻ ടോം ചാക്കോ എന്ന നടനെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങുന്നതെങ്കിലും അതിനും ഒരുപാട് മുൻപേ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയോടുള്ള നടൻ വിനായന്റെ നിലപാടിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഞാൻ പാടിയ ആ പാട്ട് ഹിറ്റായതോടെ അദ്ദേഹം എന്നെ വിളിക്കാതെ ആയി; എ ആർ റഹ്‌മാന് വേണ്ടി പാടിയത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല; പെട്ടെന്നാണ് എല്ലാം നിർത്തിയത്; ഇതുവരെ പറയാത്ത കഥകൾ പറഞ്ഞ് ഗായിക മിൻമിനി

വിനായകന്റേത് 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. വിനായകൻ ആദ്യമായിട്ടല്ല പ്രസ്താവനകൾ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവർത്തകരാണ്. ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോൾ എന്താണ് ചെയ്യേണ്ടത്? അവർ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്‌ബോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ?

അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ അയാളുടെ പാർട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ?.പുള്ളിയെ ചേർത്തു കഥകൾ മെനഞ്ഞിട്ടും സി.ഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോൾ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കൻഡ് വീഡിയോ ചെയ്ത ഈ വ്യക്തിയെയും വെച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വൃക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി.

Also Read
ഞാൻ പാടിയ ആ പാട്ട് ഹിറ്റായതോടെ അദ്ദേഹം എന്നെ വിളിക്കാതെ ആയി; എ ആർ റഹ്‌മാന് വേണ്ടി പാടിയത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല; പെട്ടെന്നാണ് എല്ലാം നിർത്തിയത്; ഇതുവരെ പറയാത്ത കഥകൾ പറഞ്ഞ് ഗായിക മിൻമിനി

വിനായകൻ പറഞ്ഞത് ശരിയാണെന്നല്ല ഞാൻ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്ത് കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ല എല്ലാവരും പഠിക്കുന്നത്.ഈ വ്യക്തിക്ക് പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വീഡിയോയ് ചെയ്ത ആൾക്കാണ്. ഒരാൾ ജീവിച്ചിരിക്കുമ്‌ബോഴാണ് സൈ്വര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല എന്നാണ് ഷൈൻ പറഞ്ഞത്

Advertisement