96 ലെ ജാനു സണ്ണി വെയിനിനൊപ്പം മലയാളത്തിലേക്ക്

19

മലയാളികൾക്ക് അത്ര സുപരിചിതയല്ല ഗൗരി ജി കൃഷ്ണ . എന്നാൽ, തമിഴ് സിനിമയായ ’96’ലെ ജാനുവിനെയും റാമിനെയും അത്രപെട്ടെന്ന് ആരും മറക്കാൻ സാദ്ധ്യതയില്ല. ’96’ ചിത്രത്തിൽ ഗൗരി എത്തിയത് തൃഷയുടെ കൗമാരക്കാരിയായ വേഷത്തിലാണ്.ഗൗരി ഒരു മലയാളി കൂടിയാണ്.

Advertisements

ഗൗരിക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് ’96’. ഇപ്പോൾ സണ്ണിവെയിനിനൊപ്പം മലയാളത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഗൗരി കൃഷ്ണ. പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതൻ ആന്റണി’യിലൂടെയാണ് ഗൗരി മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

‘ഈ സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് രണ്ടാമതൊന്നും ചിന്തിക്കേണ്ട ആവശ്യം വന്നില്ല. സിനിമയുടെ സ്ക്രിപ്‌റ്റിൽ വളരെ ഇംപ്രസ്ഡാണ്. ഇതിലെ ഫാന്റസി, ഭാവന, എല്ലാം എനിക്കിഷ്ടപ്പെട്ടു. അതിൽപരം സണ്ണിവെയിനിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു എന്നതാണ്.

അദ്ദേഹം തിരഞ്ഞെടുക്കുന്ന റോളുകളും അഭിനയ ശെെലികളും ഇഷ്ടമാണ്. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതാണ്’-ഗൗരി പറ‌ഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി സണ്ണിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഈ സിനിമയുടെ പിറകിലായിരുന്നു.’ശരിക്കും ഞാൻ ഈ സിനിമയെക്കുറിച്ച് ആകാംഷയിലാണ്. യാഥാർത്ഥ്യ ജീവിതത്തോട് അടുത്തു നിൽക്കുന്ന ഒരു സിനിമയാണിത്.

ഈ സിനിമയിലെ ആന്റണിയെ എല്ലാവർക്കും ഇഷ്ടപ്പെടും. എല്ലാവരിലും ഒരു ആന്റണിയുണ്ട്. ഒട്ടനവധി ഭാവങ്ങളും, നിഗൂ‌ഢതകളും നിറഞ്ഞതാണ് ആന്റണിയുടെ കഥാപാത്രം. അതൊക്കെ കാഴ്ചക്കാരനെ സ്‌പർശിക്കും എന്നതിൽ സംശയമില്ല- സണ്ണി പറഞ്ഞു.

ചിത്രത്തിൽ ഒരു നായയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ നായയെ പരിശീലിപ്പിച്ചു വരികയാണെന്നും സണ്ണി കൂട്ടിച്ചേർത്തു. ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement