പ്രണയത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96. ചിത്രം കേരളത്തിലും വമ്പന്‍ഹിറ്റാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടവര്‍ കണ്ടവര്‍ പറയുന്നു.
സിനിമയിലെ താര ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് നവാഗതരായ രണ്ടു താരങ്ങളാണ്. വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഇരുവരുടെയും ബാല്യ കൌമാരകാലം അവതരിപ്പിച്ചത് നവാഗതരായ ആദിത്യയും ഗൗരിയുമാണ്..
സിനിമയിലെ ഇവരുടെ പ്രണയ നിമിഷങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ജീവിതത്തിലും ഇവര്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ്. ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.
റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ക്കും ആരാധകരേറുകയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ കുട്ടി റാമും ജാനുവുമായി എത്തിയത്. സ്കൂള്‍ സൗഹൃദവും പ്രണയവും അതിമനോഹരമായാണ് ഇരുവരും അവതരിപ്പിച്ചത്.എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇവര്‍ ജീവിതത്തിലും പ്രണയജോഡികളാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗൗരി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.. ‘ഞാനും ആദിത്യ ഭാസ്കറും പ്രണയത്തിലല്ല… ഞങ്ങള്‍ ഇരുവരും ജാനു-റാം എന്ന കമിതാക്കളായി വെള്ളിത്തിരയിലാണ് വേഷമിട്ടത്, ജീവിതത്തിലല്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. അല്പം മാന്യത കാണിക്കണം’. ഗൗരി ട്വീറ്റ് ചെയ്തു.