പത്താം ക്ലാസ് കഴിഞ്ഞ ഉടനെ വിവാഹം, രണ്ട് പെൺകുട്ടികൾ ജനിച്ചു, പിന്നാലെ വിവാഹ മോചനം; നിഷാ സാരംഗിന്റെ യഥാർത്ഥ ജീവിതം

445

ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പര കാണാത്തവരായി ഉണ്ടാകില്ല. പഴയ തലമുറയും പുതു തലമുറയും ഒരുപോലെ ആസ്വദിക്കുന്ന പരമ്പര കൂടിയാണ് ഉപ്പും മുളകും. അഞ്ചുമക്കളും ബാലുവും നീലുവും അടങ്ങുന്ന പാറമടവീട്ടിലെ തമാശകളും, ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി പരമ്പരയുടെ പ്രമേയം.

Advertisements

20 മിനിറ്റിലെ ചിരികാഴ്ചകൾ കാണാനും ആരാധകർ ഏറെയാണ്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമാണ് നീലുവും ബാലുവും. നീലിമ എന്ന പേരിൽ നീലു എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി നിഷ സാരംഗ് ആണ്. സിനിമകളും പ്രത്യക്ഷപ്പെട്ടിട്ടുള്ള നടി ആരാധകരുടെ പ്രിയങ്കരിയാണ്.

Also read; കുടുംബം വലുതാകുന്നു; ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് മൈഥിലി, ചിത്രങ്ങൾ

അഞ്ച് മക്കളായ വിഷ്ണു, ലച്ചു, ശിവാനി, കേശു, പാറു ഈ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി റിസ്തുഗി അടുത്തിടെ പരമ്പരയിൽ നിന്ന് വിട്ടു നിന്നിരുന്നു. ലച്ചുവെന്ന കഥാപാത്രത്തെ വിവാഹം കഴിപ്പിച്ച് അയച്ചതോടെയാണ് ജൂഹി പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് പതിയെ പരമ്പര നിലയ്ക്കുകയും ചെയ്തു.

എന്നാൽ പൂർവ്വാധികം ശക്തിയോടെ ആരാധകരെ സ്വന്തമാക്കി ഉപ്പും മുളകും സീസൺ 2 എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഈ ടീം. ഇപ്പോൾ നിഷ സാരംഗിന്റെ യഥാർത്ഥ ജീവിതത്തിലെ സങ്കടങ്ങളും പ്രതിസന്ധികളുമാണ് വാർത്തകളിൽ നിറയുന്നത്. അഗ്നി സാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ ലോകത്തേയ്ക്ക് എത്തിയത്.

തന്റെ അച്ഛന്റെ മരണമാണ് നിഷയുടെ പ്രതിസന്ധികളുടെ തുടക്കം. ഇതുവരെ നൂറോളം സിനിമകളിൽ ആണ് നിഷ അഭിനയിച്ചിട്ടുള്ളത്. 2017 ൽ മികച്ച കോമഡി ആക്ടർക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നിഷ സ്വന്തമാക്കിയിട്ടുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തുവെങ്കിലും ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രം തന്നെയാണ് ആരാധകരുടെ എണ്ണം വർധിപ്പിച്ചത്.

ഉപ്പും മുളകും എന്ന പരമ്പര താരത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഒരു കുടുംബിനിയായി, ഭാര്യയായി, മരുമകളായി ജീവിക്കണം എന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്നാൽ ആ ആഗ്രഹം തനിക്ക് സാധിച്ചില്ലെന്ന് നിഷ പറയുന്നു. ഉപ്പും മുളകിലെ നീലിമ എന്ന കഥാപാത്രത്തിലൂടെയാണ് ഞാൻ ആ ആഗ്രഹം സാധ്യമാക്കിയത്. അഞ്ചു മക്കളുടെ അമ്മയായി ഞാനിപ്പോൾ ആ പരമ്പരയിലൂടെ ജീവിക്കുകയാണ്.

ആ കഥാപാത്രത്തെ ദൈവമാണ് നൽകിയതെന്നും നടി പറയുന്നു. എന്റെ മനസിലുണ്ടായിരുന്ന വേദന ദൈവം അറിഞ്ഞു. അച്ഛന്റെ ആഗ്രഹപ്രകാരം പത്താം ക്ലാസ്സ് കഴിഞ്ഞ ഉടൻ തന്നെ ഞാൻ വിവാഹിതയായി. അച്ഛന്റെ മൂത്ത പെങ്ങളുടെ മകനാണ് എന്നെ വിവാഹം ചെയ്തത്. വലിയ ആഘോഷത്തോടെ തന്നെയാണ് വിവാഹം നടന്നത്. കല്യാണം കഴിഞ്ഞു വളരെ പെട്ടന്നു തന്നെ രണ്ട് പെൺകുട്ടികളുടെ അമ്മയായി.

എന്നാൽ വിവാഹ ജീവിതം വിജയകരമായിരുന്നില്ല. പല പ്രശ്‌നങ്ങളും ഉണ്ടായി. എന്റെ വീട്ടിലേക്ക് ഞാൻ തിരിച്ചു വന്നു. ഒടുവിൽ വിവാഹ മോചനം നേടി. അച്ഛന്റെ കൂടെ ബിസിനസ് ചെയ്തു. പിന്നീട് മക്കളെയും കൊണ്ട് ഞാൻ ഒരു വാടക വീട്ടിലേക്ക് മാറി. തന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞതോടെ അച്ഛന്റെ നിർബന്ധ പ്രകാരമാണ് മറ്റൊരു വീട്ടിലേക്ക് മാറിയതെന്നും നിഷ വെളിപ്പെടുത്തുന്നു.

Also read; മനോഹരമായ തൃശ്ശൂര്‍ ഭാഷയിലെ കുറിപ്പും ഓണച്ചിത്രങ്ങളും പങ്കുവെച്ച് രചന; ആശംസകളുമായി ആരാധകര്‍

താൻ ഒരു ബാധ്യതയാണെന്ന് തോന്നാൻ പാടില്ല, സ്വന്തമായി ഒരു ഇടം കണ്ടെത്തണം എന്നും അച്ഛൻ പറഞ്ഞു. പെട്ടെന്നുള്ള അച്ഛന്റെ മരണം എന്നെ തളർത്തി. എന്നാൽ ടെലിവിഷൻ രംഗത്തു പ്രത്യക്ഷപ്പെട്ടത്തോടെ ജീവിതം മാറി മറഞ്ഞു. മക്കളെ ഒറ്റക്ക് ഞാൻ വളർത്തി. നല്ല വിദ്യാഭ്യാസം നൽകി. മൂത്ത മകളെ കെട്ടിച്ചു വിട്ടു. ഇളയ മകളെ പിജി കഴിഞ്ഞു വിവാഹം കഴിപ്പിച്ച് വിടണമെന്നും നടി പറയുന്നു.

Advertisement