മുരളി രാവും പകലും നിർത്താതെയുള്ള മദ്യപാനമായിരുന്നു, ആ മഹാനടനെ മദ്യം കൊടുത്ത് ചിലർ ഒതുക്കി; വെളിപ്പെടുത്തി മാമുക്കോയ

15582

മലയാള സിനിമാലോകത്ത് ഹാസ്യനടനായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച് മനസിൽ സ്ഥാനം നേടിയ നടനാണ് മാമുക്കോയ. കോഴിക്കോടൻ സംസാര ശൈലിയും അഭിനയ മികവും താരത്തെ കൂടുതൽ ജനപ്രിയനാക്കി. നാടക രംഗത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ ഒരു സ്ഥാനം താരം ഉറപ്പിച്ചത്.

കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി കോഴിക്കോടൻ മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയയെ ആരാധകർക്കിടയിലേയ്ക്ക് ഇറങ്ങാൻ സഹായിച്ചത്. പഴയ തലമുറയിലും പുതിയ തലമുറയിലും നടൻ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ നടൻ സിനിമാ ലോകത്ത് നടക്കുന്ന മദ്യപാന കാഴ്ചകളെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുന്നതാണ് വൈറലാകുന്നത്. ലോകത്ത് നിന്ന് വിട പറഞ്ഞ ആസാധ്യ നടൻമാരായ മുരളി, തിലകൻ, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവരെ കുറിച്ച് പറയുന്നതാണ് ചർച്ചയാകുന്നത്.

Advertisements

Also Read
ഇനിയും വെച്ച് താമസിപ്പിക്കാൻ ആകില്ല, ഇനിയും വെച്ചാൽ അത് ഒരു മേജർ സർജറിയിലേക്ക് പോകും: വെളിപ്പെടുത്തലുമായി മേഘ്‌ന വിൻസെന്റ്

മാമുക്കോയയുടെ വെളിപ്പെടുത്തലുകൾ;

ഷൂട്ടിംഗ് സെറ്റിലിരുന്ന് അടിച്ചിട്ട് വരില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. ശേഷം, സത്യൻ നേരിട്ട് വന്നു. ചേട്ടാ ഇതിലും ഭേദം എന്നെ ഒരു കത്തിയെടുത്ത് കുത്തിക്കൊല്ലുക ആയിരുന്നു. ശരി ചേട്ടന്റെ ഇഷ്ടം പോലെ ചെയ്യ് എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് സത്യൻ പോയി. ആ പോയ പോക്കിൽ സ്‌ക്രിപ്റ്റ് എടുത്തു. ഇനിയെത്ര സീൻ തിലകനുണ്ടെന്ന് ചോദിച്ചു. പിന്നെ വളരെ മാറ്റി നിർത്താൻ കഴിയാത്ത സീനുകൾ എടുത്തിട്ട് ബാക്കി എല്ലാം വെട്ടി, ലോഹിതാ ദാസിനെയും വിളിച്ചു.

സീനുകളിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടു, അങ്ങനെ ഒഴിവാക്കാൻ പറ്റാത്തത് അയാളെ സഹിച്ച് കൊണ്ടാണ് ആ സിനിമ തീർത്തത്. ആ സംഭവത്തിന് ശേഷം, മരിക്കുന്നത് വരെ സത്യന്റെ പടത്തിൽ തിലകൻ ചേട്ടൻ അഭിനയിച്ചിട്ടില്ല. തിലകൻ ചേട്ടൻ വലിയ നടൻ തന്നെയാണ്. അതിൽ ഒരു സംശയവും ഇല്ല. ചിലപ്പോൾ ചില പാളിച്ചകളൊക്കെ ആർക്കും സംഭവിക്കും.

വ്യക്തിപരമായിട്ട് ഞാനും തിലകൻ ചേട്ടനുമായി നല്ല ബന്ധം ആയിരുന്നു. എന്റെ വീട്ടിൽ മകളുടെ കല്യാണത്തിന് വന്നിട്ട് രണ്ട് ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. ചേട്ടൻ അസുഖം ആയിക്കിടന്നപ്പോൾ ഞാൻ പോയി. രണ്ട് ദിവസം കൂടെ തന്നെ ഉണ്ടായിരുന്നു. അടുത്ത കാലത്ത് ഒരുപാട് കലാകാരന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

Also Read
കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..

അതിൽ മദ്യം നശിപ്പിച്ചവരും അല്ലാത്തവരും ഉണ്ട്. വിടപറഞ്ഞ കൊച്ചിൻ ഹനീഫ മദ്യം തൊടാത്ത ആളാണ്. സിനിമയിലുള്ളവരെ എല്ലാവരും നോക്കി കാണുന്നത് ഇങ്ങനെ ഒക്കെയാണ്. പക്ഷേ സിനിമയ്ക്ക് പുറത്ത് നിരവധി പേർ മദ്യപിച്ച് നശിക്കുന്നവരും മരിച്ചു പോവുന്നവരുമുണ്ട്. ഇതൊന്നും ആരും പറയില്ല.

മലയാളത്തിൽ കണ്ട അസാധ്യ നടനായ മുരളി രാവും പകലും നിർത്താതെയുള്ള മദ്യപാനമായിരുന്നു. മരിക്കുന്നത് വരെ കടുത്ത മദ്യപാനം ആയിരുന്നു. പക്ഷേ, എന്താണ് കാരണമെന്ന് ആർക്കും അറിയില്ല. എന്തോ മാനസികമായിട്ട് ചില പ്രയാസങ്ങൾ ഉണ്ടായിക്കാണും. ചിലർ മദ്യപാനത്തിന് അടിമപ്പെട്ട് നിർത്താൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

ഇതുകൂടാതെ, ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാനായ ആർട്ടിസ്റ്റ് ആയിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ. അതുപോലത്തെ ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല, ഇനി ജനിച്ച് വന്നിട്ട് വേണം, അത്രയും അഭിനയ മികവുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ നശിപ്പിച്ചത് മദ്യം തന്നെയായിരുന്നു. പല ആൾക്കാരും അദ്ദേഹത്തെ കുറച്ച് മദ്യം വാങ്ങിച്ച് കൊടുത്ത് ഒതുക്കി. പ്രതിഫലം കൊടുക്കാതെ മദ്യം കൊടുത്ത് നശിപ്പിക്കുകയായിരുന്നു. ഒരുപാട് കലാകാരൻമാരെ അങ്ങനെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ടുണ്ട്.

കുടുംബത്തെ കുറിച്ച് പോലും ആലോചിക്കാതെയായിരുന്നു പലരുടെയും മദ്യപാനം. കൊച്ചിയിൽ ഉണ്ടായിരുന്ന ഗായകൻ മെഹബൂബ്. അദ്ദേഹത്തിന് കുടുംബം പോലും ഉണ്ടായിരുന്നില്ല, സ്വന്തം ജീവിതത്തെ കുറിച്ചോ ഭാവിയോ കുറിച്ചോ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഒരു ബീഡിയോ കഞ്ചാവോ കൊടുത്താൽ അത് വലിച്ച് പാടി കൊടുക്കും, അത് ആര് പറഞ്ഞാലും പാടും. ഭക്ഷണം കഴിക്കാതെ എവിടെയെങ്കിലും കിടക്കും.

Also Read
സ്വാസികക്ക് നേരെ വിമർശനവുമായി ആരാധകർ, ഏത് സ്ത്രീയാണ് ബ ലാ ത്സം ഗം ചെയ്യാൻ സ്വയം വാതിൽ തുറന്ന് കൊടുക്കുന്നതെന്ന് ചോദ്യം.

കൂടെ കള്ള് കുടിച്ച് പാട്ട് കേട്ടിട്ട് പല ആൾക്കാരും തിരിഞ്ഞു നോക്കാതെ പോവും. അങ്ങനെ കുറേ കൂട്ടുകാരും ആരാധകരും നശിപ്പിച്ച കലാകാരന്മാരും നമുക്കിടയിലുണ്ട്. പക്ഷേ പുതിയ തലമുറ അതിൽ നിന്നൊക്കെ മാറി ചിന്തിച്ചിട്ടുണ്ട്. അഭിനയം വേറെ, സിനിമ വേറെ, ജീവിതം വേറെ എന്ന് വ്യക്തമായിട്ട് മനസ്സിലാക്കിക്കൊണ്ടാണ് പുതിയ തലമുറയുടെ വളർച്ച.

Advertisement